കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എൽ.).
സംസ്ഥാനത്ത് ഐ.റ്റി/ഐ.റ്റി.ഇ.എസ്. സ്പെഷ്യൽ ഇക്കണോമിക് സോൺസ് (SEZs), ഐ.ടി. ടൗൺഷിപ്പുകൾ, ഐ.ടി. പാർക്കുകൾ എന്നിവയുടെ വികസനത്തിന് വേണ്ടി ആരംഭിച്ചിട്ടുള്ള സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എൽ.). 1956-ലെ കമ്പനി നിയമ പ്രകാരം സ്ഥാപിച്ചിട്ടുള്ള ഒരു പബ്ളിക് ലിമിറ്റഡ് കമ്പനിയാണ് കെ.എസ്.ഐ.ടി.ഐ.എൽ. കേരള സർക്കാരിൻെറ GO (MS) No.33 / 07 / ITD 12-11-2007 പ്രകാരം തിരുവനന്തപുരം ടെക്നോപാർക്ക് കാമ്പസിലെ പാർക്ക് സെന്ററിൽ ഓഫീസ് രജിസ്റ്റർ ചെയ്തിരിക്കുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ കേരളത്തിലെ ഐ.റ്റി വ്യവസായം വിപുലപ്പെടുത്തുന്നത് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഐടി മേഖലയിലെ വികസനം കേരളത്തിലെ ഒന്നോ രണ്ടോ നഗരങ്ങളിൽ മാത്രമായി ഒതുങ്ങില്ല. പകരം, ഹബ് ആൻഡ് സ്പോക്ക് മോഡലിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങൾ ഹബ് ആയും മറ്റു ജില്ലകൾ സ്പോക്ക് ആയും പ്രവർത്തിക്കും. ഓരോ ഹബിന് കീഴിലും വരുന്ന ജില്ലകളുടെ വികസനത്തിന് ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവയുടെ പിന്തുണ കെ.എസ്.ഐ.ടി.എൽ.-ന് ഉണ്ടായിരിക്കുന്നതാണ്. നിലവിൽ ഐടി സെസ്, ഐടി പാർക്ക് തുടങ്ങിയ നിരവധി പ്രോജക്ടുകൾ കെ.എസ്.ഐ.റ്റി.ഐ.എൽ നടപ്പാക്കുന്നു. 400 ഏക്കർ ഭൂമി ഇപ്പോൾ കെ.എസ്.ഐ.റ്റി.ഐ.എൽ. ഉടമസ്ഥതയിലുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://ksitil.kerala.gov.in/
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 07-01-2022
ലേഖനം നമ്പർ: 130