കിൻഫ്ര

 

സംസ്ഥാനത്ത് വ്യാവസായിക സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട പശ്ചാത്തല വികസനം മെച്ചപ്പെടുത്തുക എന്നതാണ് കേരള വ്യാവസായിക അടിസ്ഥാനസൗകര്യ വികസന കോർപ്പറേഷൻ (കിൻഫ്ര)യുടെ പ്രധാന ലക്‌ഷ്യം. കേരളത്തിലെ വ്യാവസായിക സംരംഭങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന സ്ഥാപനമാണ് കിൻഫ്ര.

 

കിൻഫ്ര പ്രധാനമായും 20-ഓളം വികസനം ആവശ്യമായ മേഖലകളെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കിൻഫ്രയുടെ കീഴിൽ 12 വ്യാവസായിക പാർക്കുകൾ പ്രവർത്തിക്കുന്നു, അവയിൽ ചിലത് പ്രവർത്തനക്ഷമവും മട്ടുള്ളവ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലുമാണ്. ഉപഭോക്താക്കൾക്ക് സമഗ്ര അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. കിൻഫ്രയുടെ ഏറ്റവും ആകർഷണീയമായ സവിശേഷത ഉപഭോക്താക്കൾക്ക് ഏക ജാലക സംവിധാനത്തിലൂടെ സേവനങ്ങൾ ലഭ്യമാക്കുന്നു എന്നതാണ്. അതോടൊപ്പം വ്യാവസായിക വികസനത്തിനാവശ്യമായ ആകർഷകവും വൈവിധ്യവുമായ അവസരങ്ങൾ ലഭ്യമാക്കുന്നു എന്നുള്ളതും കിൻഫ്രയുടെ പ്രത്യേകതയാണ്.

നിക്ഷേപ മേഖല

വ്യവസായ വികസന മേഖല

സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ

 

കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: kinfra.org

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 20-02-2025

ലേഖനം നമ്പർ: 128

sitelisthead