ഐടി പാര്‍ക്കുകള്‍
ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയാല്‍ നയിക്കപ്പെടുന്ന വളര്‍ച്ചയും വികസനവും സാദ്ധ്യമാവുന്ന തരത്തിലുള്ള ഒരു ആവാസവ്യവസ്ഥയുടെ നിര്‍മ്മാണം വ്യവസായമേഖലയുടെയും ഗവണ്‍മെന്‍റിന്‍റെയും അക്കാദമിക സമൂഹത്തിന്‍റെയും സഹകരണത്തോടെ നേടിയെടുക്കുക എന്നതാണ് ഇവയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
ഹബ്ബ് ആന്‍റ് സ്പോക് മാതൃകയില്‍ അധിഷ്ഠിതമായ ഒരു സമഗ്രവികസനപദ്ധതി കേരളത്തിനുവേണ്ടി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടെക്നോപാര്‍ക്ക് (തിരുവനന്തപുരം), ഇന്‍ഫോപാര്‍ക്ക് (കൊച്ചി), സൈബര്‍പാര്‍ക്ക് (കോഴിക്കോട്) തുടങ്ങിയ ഐടി പാര്‍ക്കുകള്‍ ഉള്‍നാടുകളിലുള്ള സാറ്റലൈറ്റ് സെന്‍ററുകളുടെ കേന്ദ്രസ്ഥാനങ്ങളായി പ്രവര്‍ത്തിക്കും.
ടെക്നോപാര്‍ക്ക്, (തിരുവനന്തപുരം):
രാജ്യത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളില്‍ ഒരെണ്ണവും ലോകത്തിലെതന്നെ ഏറ്റവും ഹരിതാഭയാര്‍ന്ന ടെക്നോപൊലിസുകളില്‍ ഒരെണ്ണവുമാണിത്. കേരളത്തിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കില്‍ 410 ലധികം കമ്പനികളിലായി 60,000 ത്തില്‍ കൂടുതല്‍ ഐടി വിദഗ്ധര്‍ ജോലി ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://www.technopark.org/
ഇന്‍ഫോപാര്‍ക്ക്, കൊച്ചി: 2004 ല്‍ സ്ഥാപിതമായതിനുശേഷം ഇന്‍ഫോപാര്‍ക്ക് ഐടി ഭീമന്മാരില്‍നിന്നും വന്‍ മുതല്‍മുടക്ക് സ്വീകരിച്ചുകൊണ്ട്
അതിവേഗം വളരുകയാണ്. മൊത്തം 260 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഇന്‍ഫോപാര്‍ക്ക് കാമ്പസ്, സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (SEZ), നോണ്‍-SEZ മേഖല എന്നിങ്ങനെ രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://infopark.in/
സൈബര്‍പാര്‍ക്ക്, കോഴിക്കോട്: ആഗോള ഐടി/ഐടിഇസ് കമ്പനികളുടെ പ്രത്യേക ആവശ്യങ്ങള്‍ കണക്കിലെടുത്ത് നിര്‍മ്മിച്ച പ്രവര്‍ത്തിസ്ഥലങ്ങള്‍ (work spaces), ധിഷണയോടെ ആസൂത്രണം ചെയ്ത അടിസ്ഥാനസൗകര്യങ്ങള്‍ (intelligent infrastructure), മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന സമ്പൂര്‍ണ്ണ പരിഹാരമാര്‍ഗ്ഗങ്ങള്‍ (end-to-end solutions) എന്നിവ സൈബര്‍പാര്‍ക്ക് പ്രദാനം ചെയ്യുന്നു. വളരെ തന്ത്രപരമായി ആസൂത്രണം ചെയ്തതും, മുന്നോട്ടുള്ള പ്രയാണത്തിനു വ്യക്തമായ രൂപരേഖയുള്ളതും, വളരെ വേഗത്തില്‍ വളരുന്നതുമായ മുതല്‍മുടക്കിനു ഏറ്റവും അനുയോജ്യമായ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയിലെ ഒരു ലക്ഷ്യസ്ഥാനമായാണ് സൈബര്‍പാര്‍ക്ക് അറിയപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://www.cyberparkkerala.org/
ഈ മൂന്ന് ഐടി പാര്‍ക്കുകളിലുംകൂടി 1 ലക്ഷത്തില്‍പ്പരം ഐടി വിദഗ്ധര്‍ക്ക് തൊഴില്‍ നല്‍കുന്ന 800 ലേറെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 724 ഏക്കറില്‍ 5 ഘട്ടങ്ങളി(phase)ലായി വ്യാപിച്ചുകിടക്കുന്ന ടെക്നോപാര്‍ക്ക് 9.7 മില്യണ്‍ ചതുരശ്ര അടി നിര്‍മ്മിത വിസ്തൃതി(built-up space)യാണ് കമ്പനികള്‍ക്കായി നല്‍കിയിരിക്കുന്നത്. ഐടി SEZ, ഡി.റ്റി.എ തുടങ്ങിയ മേഖലകളും ഈ കാമ്പസ് ഉള്‍ക്കൊള്ളുന്നുണ്ട്. ഇന്‍ഫോപാര്‍ക്കില്‍ 6 മില്യണ്‍ ചതുരശ്ര അടി നിര്‍മ്മിതവിസ്തൃതി പ്രദാനം ചെയ്യുമ്പോള്‍, സൈബര്‍പാര്‍ക്കില്‍ അത് 8 ലക്ഷം ചതുരശ്രയടിയാണ്. വര്‍ദ്ധിച്ചുവരുന്ന ഐടി കമ്പനികളുടെ ആവശ്യം കണക്കിലെടുത്ത് 2021 ഓടെ എല്ലാ ഐടി പാര്‍ക്കുകളിലും കൂടി 10 മില്യണ്‍ ചതുരശ്രയടി സ്ഥലം കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയുണ്ട്.
ഉറവിടം: https://keralait.org/
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 20-02-2025
ലേഖനം നമ്പർ: 127