സിഡ്കോ

 

1975-ൽ പ്രവർത്തനം ആരംഭിച്ച കേരള സ്മോൾ ഇൻഡസ്ട്രിസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കേരള സിഡ്കോ), കേരള ചെറുകിട വ്യവസായ കോർപ്പറേഷൻ, കേരള എംപ്ലോയ്മെന്റ് പ്രൊമോഷൻ കോർപ്പറേഷൻ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്, ചെറുകിട വ്യവസായ അസംസ്കൃത വസ്തുക്കളുടെ വിതരണം കുറഞ്ഞ വിലയ്ക്കും, എം.എസ്.എം.ഇ. ഉൽപ്പന്നങ്ങളുടെ വിപണനം വ്യാപകമാകുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. സിഡ്‌കോ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. പ്രധാന ഓഫീസ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു.

നിർമ്മാണ യൂണിറ്റുകൾ, അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഡിപ്പോകൾ, വ്യവസായിക എസ്റ്റേറ്റുകൾ/ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, മാർക്കറ്റിംഗ് സെൽ/ എംപോറിയം/ സെന്ററുകൾ, സിവിൽ കൺസ്ട്രക്ഷൻ ഡിവിഷൻ, ഐടി ആൻഡ് ടിസി ഡിവിഷൻ, എക്സ്പോർട്ട് ആന്റ് ഇംപോർട്ട്/ പ്രോജക്ട് ഡിവിഷൻ, ഇൻഡസ്ട്രിയൽ പാർക്കുകൾ എന്നിവ സിഡ്കോയുടെ കീഴിൽ പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് 2010-2011 കാലഘട്ടത്തിൽ 1,200.81 കോടി രൂപയുടെ ആകെ ഇടപാട് പൂർത്തിയായാതോടു കൂടി ദക്ഷിണേന്ത്യയിലെത്തന്നെ ഏറ്റവും മികച്ച സിഡ്കോയായി കണക്കാക്കപ്പെടുന്നു.

   1 . മാർക്കറ്റിംഗ് വിഭാഗം

    2. ഉല്പാദന വിഭാഗം

    3. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വിഭാഗം

    4. ഇൻഡസ്ട്രിയൽ പാർക്ക് വിഭാഗം

    5. അസംസ്കൃത വസ്തു വിഭാഗം

    6. നിർമ്മാ ണ വിഭാഗം

    7. ഐ ടി & ടിസി ട്രേഡിംഗ് വിഭാഗം

    8. കയറ്റുമതി, ഇറക്കുമതി, പദ്ധതി വിഭാഗം

    9. കൺസൾട്ടൻസി വിഭാഗം

 

ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്

ചെറുകിട വ്യവസായത്തിന്റെ വളർച്ചയ്ക്ക് ഗവൺമെന്റ് സ്ഥാപിച്ചിരിക്കുന്ന സ്ഥാപനങ്ങളാണ് വ്യവസായ എസ്റ്റേറ്റുകൾ. വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ഉതകുന്നതും പരിസ്ഥിതി സൗഹൃദവുമായ വ്യവസായ പ്രവർത്തനങ്ങൾക്കായി റോഡുകൾ, വൈദ്യുതി, മറ്റ് സേവനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്ന പ്രത്യേക മേഖലകളാണ് ഇവ.കൂടുതൽ വായിക്കുക...........

ഉത്പാദനം

സിഡ്കോയ്ക്ക് കേരളത്തിലുടനീളം 9 പ്രോഡക്റ്റ് യൂണിറ്റുകൾ ഉണ്ട്. മറ്റു പ്രവർത്തനങ്ങൾക്ക് പുറമെ, ഈ ഉൽപാദന യൂണിറ്റിലൂടെ സിഡ്കോ നേരിട്ട് ചില ഉത്പന്നങ്ങൾ നിർമ്മിക്കുന്നു.സിഡ്‌കോ ഉത്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കൾ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ/ അർദ്ധ സർക്കാർ സർക്കാർ ഏജൻസികൾ, പൊതു ജനങ്ങൾ എന്നിവരാണ്.കൂടുതൽ വായിക്കുക...........

നിർമ്മാണം

സിഡ്കോയ്ക്ക് ഒരു ചീഫ് എഞ്ചിനീയർ, സിവില് ആന്ഡ് ഇലക്ട്രിക്കല് ​​എഞ്ചിനീയർമാർ എന്നിവരുടെ സേവനം ലഭിക്കുന്ന ഒരു സമ്പൂർണ സിവിൽ കൺസ്ട്രക്ഷൻ ഡിവിഷൻ നിലവിലുണ്ട്. സംസ്ഥാനത്തുടനീളം എൻജിനീയർമാരുടെ ഒരു ശൃംഖലതന്നെ നിലവിലുണ്ട്. കഴിഞ്ഞ 35 വർഷങ്ങളായി വൻകിട പ്രോജക്ടുകളുടെ സിവിൽ-ഇലക്ട്രിക്കൽ ജോലികൾ നിർവഹിച്ച പരിചയവും വൈദഗ്ധ്യവും ഈ ഡിവിഷനുണ്ട്. കൂടുതൽ വായിക്കുക...........

 

ഐടി & ടിസി ഡിവിഷൻ

സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, എസ്എസ്ഐ യൂണിറ്റുകൾ എന്നിവയ്ക്ക് സോഫ്റ്റ് വെയർ, ഹാർഡ് വെയർ സൊല്യൂഷൻസ് നൽകുകയാണ് സിഡ്കോ ഐടി ആൻഡ് ടിസി ഡിവിഷൻറെ പ്രധാന ചുമതല.കൂടുതൽ വായിക്കുക...........

അസംസ്കൃത വസ്തുക്കൾ

സംസ്ഥാനത്ത് എം.എസ്.എം.ഇ. യൂണിറ്റുകൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ വിപണനവും, ഉത്പന്ന നിർമ്മാണത്തിനാവശ്യമായ തദ്ദേശീയവും വിദേശീയവുമായ അസംസ്കൃത വസ്തുക്കളുടെ വിതരണവും കേരള സിഡ്കോ ഉറപ്പാക്കുന്നു. കൂടുതൽ വായിക്കുക...........

കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.keralasidco.com/

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 07-01-2022

ലേഖനം നമ്പർ: 131

sitelisthead