കോളേജ് വിദ്യാഭ്യാസ ഡയറക്ടറേററ്റിന്റെ കീഴിലുള്ള സംരംഭങ്ങൾ

ജീവനി

വിദ്യാർത്ഥി സമൂഹത്തിന് കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നതിനുള്ള ഒരു പരിപാടിയാണിത്. കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യ ആവശ്യങ്ങൾക്കായി എല്ലാ സർക്കാർ കോളേജുകളിലും ജീവനി കൗൺസിലർമാരെ നിയമിച്ചിട്ടുണ്ട്. സമ്മർദ്ദം മാനേജ്ചെയ്യൽ, അവർ
അഭിമുഖീകരിക്കുന്ന അക്കാദമിക്, അക്കാദമികേതര പ്രശ്നങ്ങൾ എന്നിവയിൽ ഉപദേശം ലഭിക്കും.ലഹരിവസ്തുക്കളുടെ ദുരുപയോഗം, ആസക്തി മുതലായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന  കേന്ദ്രങ്ങളായി വികസിക്കാനുള്ള വേദിയായി ഇതിന് വലിയ സാധ്യതയുണ്ട്.

പെർഫോമൻസ് ലിങ്ക്ട് എൻകറേജ്മെന്റ് ഫോർഅക്കാദമിക് സ്റ്റടീസ് ആൻഡ്‌ എന്ടെവർ (പ്ലീസ്സ്) 

 പുതിയതും സങ്കീർണ്ണവുമായ ഗവേഷണ പദ്ധതികളും ആശയങ്ങളും ഏറ്റെടുക്കാൻ അക്കാദമിക് സമൂഹത്തെ പ്രേരിപ്പിക്കുന്ന പദ്ധതിയാണിത്. ഗവൺമെന്റ് ആർട്സ് സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, സർവ്വകലാശാലകൾ  എന്നിവിടങ്ങളിലെ ഗവേഷണത്തിനും മറ്റ് അക്കാദമിക് പ്രവർത്തനങ്ങൾക്കുമായി നൂതന ആശയങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനെ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി
എല്ലാ സ്ഥാപനങ്ങൾക്കും ലാബ് നിർമ്മിക്കുന്നതിനും ഗവേഷണം ശക്തിപ്പെടുത്തുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റും സാമ്പത്തിക സഹായം നൽകുന്നു.

ഗ്രീൻ കാമ്പസ്

കാമ്പസുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിനും ജൈവമാലിന്യങ്ങൾ ശരിയായി സംസ്കരിക്കുന്നതിനുമായി ഗ്രീൻ കാമ്പസ് പദ്ധതി നടപ്പിലാക്കുന്നു. സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ ഒഴിഞ്ഞ സ്ഥലങ്ങളിൽ പച്ചക്കറി കൃഷി, പുഷ്പകൃഷി, ബട്ടർഫ്ലൈ പാർക്ക്, മിയോവാകി വനം എന്നിവ പദ്ധതി വഴി നടപ്പാക്കുന്നു.

ഒറൈസ്, ഓൺലൈൻ പരിപാടികൾ/സേവനങ്ങൾ

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ റിസോഴ്സ് ഇനിഷ്യേറ്റീവ്സ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ (ഒറൈസ്) പ്രോഗ്രാമിന്റെ ഭാഗമായി മേഘനാഥ സാഹ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്‌മെന്റ്സ്റ്റു സ്റ്റുഡിയോ വഴി ബിയോണ്ട് സിലബസ്, മലയാള സാഹിത്യ യാത്ര, വിംഗ്ലീഷ് എന്നീ മൂന്ന് പഠന പരമ്പരകൾ നടപ്പിലാക്കി. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ അക്കാദമിക് വിദഗ്ധരുടെ വീഡിയോ ഉള്ളടക്കം വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള കേരള സർക്കാരിന്റെ ഒരു സംരംഭമാണ് ഒറൈസ്. ഇ-ലേണിംഗിനായി ഗുണനിലവാരമുള്ള വിദ്യാഭ്യാസ ഉള്ളടക്കം വികസിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രോഗ്രാം. 

സാങ്കേതിക വിദ്യാഭ്യാസത്തിന്കീഴിലുള്ള സംരംഭങ്ങൾ

പ്രത്യേക സാങ്കേതിക വികസന കേന്ദ്രങ്ങൾ

 വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ സാങ്കേതിക വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇതിൽ ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂരിലെ റൂറൽ ടെക്‌നോളജി ഡെവലപ്‌മെന്റ്സെന്റർ, തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ട്രാൻസ്‌പോർട്ടേഷൻ റിസർച്ച്സെന്ററും, പ്രോഡക്റ്റ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് സെന്ററും, കോട്ടയത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പുനരുപയോഗിക്കാവുന്ന കെട്ടിട സംവിധാനം, ഗവണ്മെന്റ് ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജിലെ ബാംബൂ ടെക്‌നോളജി കേന്ദ്രം തുടങ്ങിയ കേന്ദ്രങ്ങൾ സാമൂഹിക പ്രസക്തിയും മികച്ച പ്രയോഗക്ഷമതയുമുള്ള ഗവേഷണ പദ്ധതികൾ അവർ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.

ഇന്റർ ഡിസിപ്ലിനറി ഗവേഷണ കേന്ദ്രങ്ങൾ

അധ്യാപകരുടെ ഇടയിൽ ഇന്റർ ഡിസിപ്ലിനറി ഗവേഷണം സുഗമമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയാണ് ഇന്റർ ഡിസിപ്ലിനറി ഗവേഷണ കേന്ദ്രങ്ങൾ. ഇതിന്റെ ഭാ​ഗമായി തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒരു സ്റ്റുഡന്റ് സാറ്റലൈറ്റ് വിക്ഷേപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു, തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ റോബോട്ടിക്സിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഒരു നോഡൽ സെന്റർ ആരംഭിച്ചു. കണ്ണൂരിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ സിസ്റ്റം, എനർജി, എൻവയോൺമെന്റ് എന്നീ മേഖലകളിലെ മികവിന്റെ കേന്ദ്രം സ്ഥാപിച്ചു. 

ഉൽപ്പാദനത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രങ്ങൾ, മെറ്റീരിയൽ ടെസ്റ്റിംഗ് സെന്ററുകൾ, ആധുനികമായ ഫാബ്രിക്കേഷൻ ലബോറട്ടറികൾ

ടെക്നോളജിയിലെ ഏറ്റവും പുതിയ വികസനം വിദ്യാർത്ഥികളെ പരിചയപ്പെടുത്താനും പ്രായോഗിക പരിശീലനത്തിലൂടെ അധ്യാപന-പഠന പ്രക്രിയ മെച്ചപ്പെടുത്താനും, ഡിപ്പാർട്ട്മെന്റ്, പ്രൊഡക്ഷൻ, പരിശീലന സെന്ററുകൾ, മെറ്റീരിയൽ പരിശോധന കേന്ദ്രങ്ങൾ നൂതന ഫാബ്രിക്കേഷൻ ലബോറട്ടറികൾ എന്നിവ എല്ലാ ഗവൺമെൻറ് പോളിടെക്നിക് കോളേജുകളിലും ഘട്ടംഘട്ടമായി സ്ഥാപിക്കുന്നു. അഡീഷണൽ സ്കിൽ ഡെവലപ്‌മെന്റ് സെന്ററുകളായി തിരിച്ചറിയപ്പെടുന്ന എല്ലാ ഗവൺമെന്റ് പോളിടെക്നിക് കോളേജുകളിലും ഇൻഡസ്ട്രി ഓൺ കാമ്പസ് (ഐ.ഒ.സി) എന്ന പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുകയാണ്.

ടെക്‌നോളജി ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ 

എല്ലാ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലും തിരഞ്ഞെടുത്ത ഗവൺമെന്റ് പോളിടെക്നിക് കോളേജുകളിലും ടെക്‌നോളജി ബിസിനസ് ഇൻകുബേഷൻ സെന്ററുകളിലൂടെയാണ് സംരംഭകത്വ സംരംഭങ്ങൾ പ്രവർത്തിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചാണ് അവരെ പ്രോത്സാഹിപ്പിക്കുന്നത്. നിലവിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ ഏകദേശം 50 ടിബിഐ യൂണിറ്റുകൾ സജീവമാണ്.ഭാവി സംരംഭകരെ അവരുടെ സാങ്കേതിക ആശയങ്ങൾ പരിപോഷിപ്പിക്കുന്നതിന് സഹായിക്കുകയും വിജയകരമായ കോർപ്പറേറ്റ് സ്ഥാപനത്തെ പ്രീ-സ്റ്റാർട്ട് അപ്പ്, സ്റ്റാർട്ട് അപ്പ് ഘട്ടങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, സ്ഥാപനം പരിശീലിപ്പിച്ച ബഡ്ഡിംഗ് എഞ്ചിനീയർമാർക്കിടയിൽ നൂതനതയെ പ്രോത്സാഹിപ്പിക്കുക, നടന്നുകൊണ്ടിരിക്കുന്ന ഗവേഷണം വാണിജ്യവൽക്കരിക്കുക,വിദ്യാർത്ഥികളിൽ നിന്നുള്ള സംരംഭക കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുക.വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വ്യവസായത്തിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും വ്യക്തികൾക്കും വേണ്ടി സംരംഭകത്വ വികസന പരിപാടികൾ (ഇഡിപി) നടത്തുക. എന്നിവയാണ് ടിബിഐകളുടെ പ്രധാന ലക്ഷ്യങ്ങൾ. 

ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് (എച്ച്.ആർ.ഡി.) സെൽ

അധ്യാപകരെ അവരുടെ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അറിയാനും അധ്യാപകരെ ഉന്നത പഠനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനും  ഉയർന്ന സാമൂഹിക പ്രതിബദ്ധതയുള്ള യുവാക്കളുടെ സമഗ്രമായ വികസനം സാധ്യമാക്കുന്നതിനുമായാണ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്‌മെന്റ്(എച്ച്ആർഡി) സെൽ സ്ഥാപിച്ചത്. അത് വിവിധ സ്ഥാപനങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്നു.

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രവർത്തനങ്ങൾ

സാക്ക് 

അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ വിലയിരുത്തി ഗ്രേഡിംഗ് ചെയ്യുക എന്ന ലക്ഷ്യത്തോടെ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെയും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായി രൂപീകരിച്ച സംസ്ഥാനതല അക്രഡിറ്റേഷൻ മെക്കാനിസമാണ് സാക്ക്

കമ്മ്യൂണിറ്റി ഹയർ എജ്യുക്കേഷൻ (പ്രബുദ്ധത)

നൂതനമായ അറിവ്, ജീവിത നിലവാരത്തെയും മനുഷ്യന്റെ നിലനിൽപ്പിന്റെ അവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച്ബോധവാന്മാരാകാൻ പൊതുജനങ്ങളെ സഹായിക്കുന്നതിന് രൂപപ്പെടുത്തിയ ഒരു സംരംഭമാണിത്.

ഇ-ജേണൽ കൺസോർഷ്യം

രാജ്യത്തെ സ്ഥാപനങ്ങളിലുടനീളമുള്ള ഇ-ജേണലുകളിലേക്കുള്ള സൗജന്യ പ്രവേശനസൗകര്യമാണ് ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്‌വർക്ക് സെന്ററുകൾ നൽകുന്നത്. പ്രസക്തമായ വിഷയങ്ങളിലെ മിക്കവാറും എല്ലാ ജേണലുകളും ഡാറ്റാബേസും കുറഞ്ഞ ചെലവിൽ പൂർണ്ണമായും സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍വ്വകലാശാലകളുടെ സഹായത്തോടെ സബ്സ്‌ക്രൈബുചെയ്യാനാകും. 

കേരള അക്കാദമിക് ലൈബ്രറി നെറ്റ്‌വർക്ക് (കാൽനെറ്റ്)

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ലൈബ്രറികളുടെ സഹകരണത്തോടെ, സംസ്ഥാനത്ത് ഒരു ലൈബ്രറി ശൃംഖല രൂപീകരിച്ച് വിഭവങ്ങള്‍ പങ്കിടല്‍ ഈ സംരംഭം ഉറപ്പാക്കുന്നു. കാൽനെറ്റിൽ രണ്ട്ലെവലുകൾ ഉൾക്കൊള്ളുന്നു. 1. ഒരു സർവ്വകലാശാലയുടെ ലൈബ്രറികൾ നെറ്റ്‌വർക്ക്ചെയ്യപ്പെടുകയും സർവ്വകലാശാലയുടെ  പേരിൽ അറിയപ്പെടുകയും ചെയ്യുന്നു.2. അഫിലിയേറ്റഡ് കോളേജ് ലൈബ്രറികളുടെ ശൃംഖല
കാൽനെറ്റിലേക്ക് ബന്ധിപ്പിക്കുക.

സ്കോളർഷിപ്പുകൾ

കേരള സംസ്ഥാന ഉന്നത വിദ്യാഭാസ കൗൺസിൽ ബിരുദ വിദ്യാർത്ഥികൾക്ക് 12,000, 14,000, 24,000 രൂപയും (1, 2, 3 വർഷം), ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 40,000 രൂപയും 60,000 രൂപയും (1, 2 വർഷം) മെറിറ്റ് സ്കോളർഷിപ്പ് നൽകുന്നു. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക അൽപ്പം കൂടുതലാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പായി 4031.95 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ്പായി 127.41 ലക്ഷം രൂപയും വിതരണം ചെയ്തിട്ടുണ്ട്.

കേരളത്തിലെ സർവ്വകലാശാലകൾ ആരംഭിച്ച പ്രധാന പരിപാടികൾ

ഐടി അധിഷ്ഠിത അക്കാദമിക് സംരംഭങ്ങൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ടയർ-3 ഡാറ്റാ സെന്ററിനാല്‍ എല്ലാ സർവ്വകലാശാലകളും, ഐടി പ്രവർത്തനക്ഷമമാക്കുകയും ഡിജിറ്റലായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. എല്‍എംഎസ് (മൂഡിൽ അടിസ്ഥാനമാക്കിയുള്ളത്), ഓൺലൈൻ മീറ്റിംഗുകൾക്കും ക്ലാസുകൾക്കുമായി യുഒകെ മീറ്റ്, സംയോജിത ലൈബ്രറികൾക്കായി കോഹ അടിസ്ഥാനമാക്കിയുള്ള യുണി@ഹോം, കെയു പാഠശാല (യുട്യൂബ് അടിസ്ഥാനമാക്കിയുള്ള വീഡിയോ ആർക്കൈവ്), സുരക്ഷിതമായ ഓൺലൈൻ പരീക്ഷകൾക്കും മൂല്യനിർണയത്തിനുമുള്ള സുരക്ഷിത പരീക്ഷ ബ്രൗസർ, അധ്യാപകരുടെ സംഭാവനകൾ ഏകീകരിക്കുന്നതിനുള്ള ആചാര്യ മൊബൈൽ ആപ്പ്, ഓൺലൈൻ കോഴ്സുകൾക്കുള്ള വെർച്വൽ സ്കൂൾ എന്നിങ്ങനെ ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കി സർവ്വകലാശാലകൾ അവരുടെ പ്രത്യേക ആവശ്യങ്ങൾക്കായി സ്വന്തം ഇന്റർഫേസുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അധ്യാപകർ ഈ ഐസിടി സൗകര്യങ്ങളും ഇ-ജേണലുകൾ, ഇ-ബുക്കുകൾ, ഓൺലൈൻ പ്രഭാഷണങ്ങൾ, ഇ-ഡാറ്റാബേസ് തുടങ്ങിയ മറ്റ് ബാഹ്യ ഓൺലൈൻ ഉറവിടങ്ങളും വിപുലമായി ഉപയോഗിക്കുന്നു. 

ഓട്ടോമേഷൻ/ഇ-ഗവേണൻസ്

എല്ലാ സർവ്വകലാശാലകളിലെയും ഭരണനിർവഹണം,, അക്കാദമിക്, ധനകാര്യം, ആസൂത്രണം, പരീക്ഷാ തുടങ്ങിയ വിഭാഗങ്ങൾ, ഏതൊരു ഗുണഭോക്താക്കള്‍ക്കും വേഗത്തിലുള്ളതും കാര്യക്ഷമവുമായ ഇടപാടുകൾ ഉറപ്പാക്കുന്നതിന് തക്കവണ്ണം പൂർണ്ണമായും യന്ത്രവല്‍കൃതമാക്കി.

വെർച്വൽ ലേണിംഗ് സെന്റർ

കേരള സർവകലാശാല പരീക്ഷണാടിസ്ഥാനത്തിൽ ഒരു വെർച്വൽ ലേണിംഗ് സെന്റർ http://www.hpc.ku.in/moodle ആരംഭിക്കുകയും ചില ഓൺലൈൻ കോഴ്സുകൾ വിജയകരമായി നടത്തുകയും ചെയ്തു. ഇത് സൗജന്യവും ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതും പിഎച്ച്പി യിൽ തയ്യാറാക്കിയതും ജി.എന്‍.യു ജനറൽ പബ്ലിക് ലൈസൻസിന് കീഴിൽ വിതരണം ചെയ്യുന്നതുമാണ്. കേന്ദ്രത്തിലെ സൗകര്യങ്ങൾ, ബ്ലെൻഡഡ് ലേണിംഗ്, വിദൂര വിദ്യാഭ്യാസം, ഫ്ലിപ്പ്ഡ് ക്ലാസ്റൂം, മറ്റ് ഇ-ലേണിംഗ് പ്രോജക്ടുകൾ എന്നിവയ്ക്കായി ഉപയോഗിക്കാം. മറ്റ് സർവ്വകലാശാലകളിലെ വെർച്വൽ പഠന കേന്ദ്രങ്ങള്‍  അവയുടെ പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിച്ച്നി രവധി കോളേജുകളും സമാനമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗ്രീൻ എനർജി സംരംഭങ്ങൾ

സർവ്വകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗരോർജ്ജം കൂടുതല്‍ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകളും കാര്യക്ഷമമായ ജലസംഭരണവും മാലിന്യ സംസ്കരണവും ഉള്‍പ്പെടെയുള്ള ഊർജ്ജ കാര്യക്ഷമമായ ഹരിത കാമ്പസുകൾ ആരംഭിച്ചു. 

ഗ്ലോബൽ ഇനീഷ്യേറ്റീവ് ഓഫ് അക്കാഡമിക് നെറ്റ്‌വർക്കുകളുടെ (ജി.ഐ.എ.എന്‍) കീഴിലുള്ള വിദേശ അധ്യാപകര്‍ 

എം.എച്ച്.ആര്‍.ഡിയുടെ സഹായത്തോടെ, ഇന്ത്യാ ഗവൺമെന്റ്, ഗ്ലോബൽ ഇനീഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ്‌വർക്കുകളുടെ (ജി.ഐ.എ.എന്‍) സ്കീമുകൾക്ക് കീഴിൽ വിദേശ അധ്യാപകരുടെ മൂന്ന് കോഴ്സുകൾ കേരള സർവകലാശാലയിൽ അനുവദിച്ചു.

ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്ററുകൾ

എല്ലാ പ്രധാന സർവകലാശാലകളും പ്രത്യേക സർവകലാശാലകളും നൂതന, വ്യവസായ ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ (കെയുബിഐഐസി) സ്ഥാപിക്കുകയും പതിനൊന്ന് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. 

ലൈബ്രറികളുടെ കംപ്യൂട്ടർവൽക്കരണം 

കേരള സർവ്വകലാശാലയിലെ മിക്കവാറും എല്ലാ ലൈബ്രറി പ്രവർത്തനങ്ങളും ലിബ്സിസ്-4 സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടർവത്കരിച്ചതാണ്. മുഴുവൻ അംഗങ്ങളുടെയും ഡാറ്റാബേസ് സൃഷ്ടിക്കുകയും, അത് ദിവസേന നവീകരിക്കുകയും ചെയ്യുന്നു. പ്രമുഖർ, ഗവേഷണ പണ്ഡിതർ, അധ്യാപകർ തുടങ്ങിയ അംഗത്വ വിഭാഗങ്ങൾക്കായി ആര്‍എഫ്ഐഡി അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് കാർഡ് സംവിധാനം നടപ്പിലാക്കി. എല്ലാ വിഭാഗങ്ങളും ലാന്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു. കേരള സർവ്വകലാശാലയിലെ മുഴുവൻ ലൈബ്രറി സംവിധാനങ്ങളും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമായ "കോഹ" ഉപയോഗിച്ച് ഇന്റഗ്രേറ്റഡ് ലൈബ്രറി മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കി. ഇതോടെ വിദ്യാർത്ഥികൾക്ക് ആര്‍എഫ്ഐഡി യുള്ള ഒറ്റ കാർഡ് ഉപയോഗിച്ച് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ ലൈബ്രറികളുടെ സേവനങ്ങൾ ഉപയോഗിക്കാന്‍ കഴിയും. കൂടാതെ, മറ്റ് അക്കാദമിക് പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗിക്കാം

എം ജി സർവ്വകലാശാലയിലെ കൺവെർജൻസ് അക്കാഡമിയ കോംപ്ലക്സ്

ഇന്ത്യയിലും വിദേശത്തുമുള്ള കേന്ദ്രങ്ങൾ, എംഎൻജിയു ഗവേഷണ സ്കൂളുകൾ, എൻജി‌ഒകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയ്ക്കിടയിൽ വലിയ തോതിലുള്ള ഇന്റർ ഡിസിപ്ലിനറി ഗവേഷണ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കൺവെർജൻസ് അക്കാദമി കോംപ്ലക്സ്.

 സാങ്കേതിക സ്ഥാപനങ്ങളിലെ നൂതന നൈപുണ്യ വികസനം

എഞ്ചിനീയറിംഗ്, പോളിടെക്നിക് സ്ഥാപനങ്ങളിലെ നൈപുണ്യ വിടവ് നികത്തുന്നതിനും വിദ്യാർത്ഥികളെ ഭാവി സാങ്കേതികവിദ്യകളുമായി ബന്ധിപ്പിക്കുന്നതിനും, 66 എഞ്ചിനീയറിംഗ് കോളേജുകളിലും 45 പോളിടെക്നിക്കുകളിലും അസാപ് അഡ്വാൻസ്ഡ് സ്കിൽ ഡെവലപ്‌മെന്റ്സെന്ററുകൾ (എഎസ്ഡിസി) സ്ഥാപിച്ചു. ഈ എഎസ്ഡിസികള്‍ വ്യവസായ പ്രമുഖരുമായി സഹകരിക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ എന്നിവ പോലുള്ള വിപുലമായ കോഴ്സുകൾ വാഗ്ദാനം ചെയ്യുകയും
ചെയ്യുന്നു.

കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ 

വ്യവസായ നേതൃത്വത്തിലുള്ള പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയായി നൈപുണ്യ പരിശീലനത്തിനായി സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ വിഭാവനം ചെയ്ത അത്യാധുനിക പരിശീലന സൗകര്യങ്ങളുള്ള മൾട്ടി സ്കിൽ ട്രെയിനിംഗ് സെന്ററുകളാണ് അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ (സി.എസ്.പി).  സംസ്ഥാനത്ത് ആകെ 16 സി.എസ്.പികൾ നടപ്പാക്കാനുണ്ട്, അതിൽ 9 എണ്ണം ഇതിനകം പ്രവർത്തനക്ഷമമാണ്, ബാക്കിയുള്ള 7 സി.എസ്.പികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്.

ഷീ സ്കിൽസ്

15 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് മൂന്ന് മാസത്തേയ്ക്കുള്ള ഒരു പ്രത്യേക പരിശീലന പരിപാടിയാണ് ഷീ സ്കിൽസ്. സ്ത്രീകളെ, കൂടുതലും വീട്ടമ്മമാരെ, വിപണന കഴിവുകൾ പഠിക്കാൻ സഹായിക്കുന്നതിലൂടെയും സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഷീ-സ്കിൽസ് 2019, 11 തൊഴിൽ മേഖലകളിലായി 23 കോഴ്സുകൾ വാഗ്ദാനം ചെയ്തു. പ്ലെയ്സ്‌മെന്റ് ​ഗ്രൂമിംഗ്, സോഫ്റ്റ്‌സ് സ്കിൽസ് പരിശീലനം എന്നിവ പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകളാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 21-05-2024

ലേഖനം നമ്പർ: 1406

sitelisthead