വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉന്നതവിദ്യാഭ്യാസത്തിൽ തുല്യത ഉറപ്പാക്കുന്നതിനുമായി ബിരുദാനന്തര ബിരുദ, ബിരുദ തലങ്ങളിൽ വിവിധ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. 2019-20ൽ കേന്ദ്ര-സംസ്ഥാന മേഖലകളിലായി, വിദ്യാർത്ഥികൾക്ക്13 തരത്തിലുള്ള സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്.കൂടാതെ, ആസ്പയർ സ്കോളർഷിപ്പ്, സാമൂഹ്യ ശാസ്ത്രം, സാഹിത്യം, സംഗീതം, കലകൾ, പെർഫോമിംഗ് ആർട്സ് തുടങ്ങിയവയ്ക്ക് പ്രത്യേകം സ്‌കോളർഷിപ്പുകളും നൽകുന്നുണ്ട്. ഇവ കൂടാതെ ആർട്സ് ആന്റ് സയൻസ് കോഴ്സുകളിലെ ബിരുദ, പിജി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ
പ്രത്യേക മെറിറ്റ്സ്കോളർഷിപ്പുകൾ നൽകുന്നു. കൈരളി സ്കോളർഷിപ്പുകളും സി.എം. ഫെലോഷിപ്പുകളും ഈ പട്ടികയിൽ അടുത്തിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ഉയർന്ന നിലവാരമുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പുകൾ ആരംഭിച്ചു.

മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1000  വിദ്യാർത്ഥികൾക്ക് അവാർഡ് നൽകുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപകല്പന ചെയ്ത നൂതന പദ്ധതിയാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പേരിലുള്ള സ്കോളർഷിപ്പ്. സ്കോളർഷിപ്പ് തുക ഒരു ലക്ഷം രൂപയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 18-05-2024

ലേഖനം നമ്പർ: 1404

sitelisthead