റാങ്കിംഗ്

മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എം.എച്ച്. ആ ർ.ഡി.) നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (എൻ.ഐ.ആർ.എഫ്) സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 47-ാം റാങ്കോടെ കേരള സർവകലാശാല ഒന്നാം സ്ഥാനത്താണ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയ്ക്ക് യഥാക്രമം 52, 54, 63 റാങ്കുകളാണ്.

കോളേജുകളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജും (റാങ്ക് 26), എറണാകുളത്തെ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും (30) ഇടംനേടി. മാനേജ്‌മെൻ്റ് കോളേജുകളിൽ ഐഐഎം അഹമ്മദാബാദിനും ഐഐഎം ബാംഗ്ലൂരിനും പിന്നാലെ കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (ഐഐഎം) മൂന്നാം സ്ഥാനത്തെത്തി.

ടീച്ചിംഗ്, ലേണിംഗ് ആൻഡ് റിസോഴ്‌സ് (ടിഎൽആർ), റിസർച്ച് ആൻഡ് പ്രൊഫഷണൽ പ്രാക്ടീസ് (ആർപി), ഗ്രാജ്വേഷൻ ഔട്ട്‌കം (ജിഒ), ഔട്ട്‌റീച്ച് ആൻഡ് ഇൻക്ലൂസിവിറ്റി (ഒഐ), പെർസെപ്ഷൻ (പിആർ) എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് എൻ.ഐ.ആർ.എഫ് റാങ്കിം​ഗ്. 

കേരള യൂണിവേഴ്സിറ്റി, തിരുവനന്തപുരം - 47

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം - 52

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്, കോഴിക്കോട് - 54

കുസാറ്റ്- 63

സർവ്വകലാശാലകൾ                     

കേരള സർവകലാശാല, തിരുവനന്തപുരം - 24

മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം - 31                            

കുസാറ്റ്, കൊച്ചി - 37

കാലിക്കറ്റ് യൂണിവേഴ്സിറ്റി, മലപ്പുറം - 70

കോളേജുകൾ

യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം - 26

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, എറണാകുളം - 30

സെൻ്റ് തെരേസാസ് കോളേജ്, എറണാകുളം- 41

മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം- 45

മഹാരാജാസ് കോളേജ്, എറണാകുളം- 46

ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര, ആലപ്പുഴ- 51

സെൻ്റ് തോമസ് കോളേജ്, തൃശൂർ- 53

എസ്.ബി. കോളേജ്, ചങ്ങനാശേരി- 54

സെൻ്റ് ജോസഫ് കോളേജ്, ദേവഗിരി- 59

സേക്രഡ് ഹാർട്ട് കോളേജ്, എറണാകുളം- 72

ഗവ. കോളേജ് ഫോർ വിമൻ, തിരുവനന്തപുരം- 75

യൂണിയൻ ക്രിസ്ത്യൻ കോളേജ്, എറണാകുളം- 77

സിഎംഎസ് കോളേജ് കോട്ടയം- 85

മാർ അത്തനേഷ്യസ് കോളേജ്- 87

എഞ്ചിനീയറിംഗ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-കാലിക്കറ്റ് - 23

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം - 48

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാലക്കാട് - 69

 

അക്രഡിറ്റേഷൻ

നാഷണൽ അസസ്‌മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) 2023 വിലയിരുത്തലനുസരിച്ച് സംസ്ഥാനത്തെ 13 കോളേജുകൾക്ക് ഏറ്റവും ഉയർന്ന ഗ്രേഡായ എ++ ലഭിച്ചു. 2021-ൽ രണ്ട് സർക്കാർ-എയ്ഡഡ് കോളേജുകൾ മാത്രമാണ് ടോപ്പ് ഗ്രേഡോടെ അംഗീകാരം നേടിയിരുന്നത്.

23 കോളേജുകൾക്കാണ് എ+ ഗ്രേഡുള്ളത്. 41 കോളേജുകൾക്ക് എ ഗ്രേഡും ഉണ്ട്. സംസ്ഥാനത്തെ 85% സർക്കാർ, സർക്കാർ എയ്ഡഡ് കോളേജുകൾക്കും നിലവിൽ സാധുതയുള്ള നാക് അക്രഡിറ്റേഷൻ ഉണ്ട്. സർവകലാശാലകളിൽ കേരള സർവകലാശാല എ++ ഗ്രേഡ് നേടിയിട്ടുണ്ട്. കാലിക്കറ്റ്, കാലടി, കൊച്ചി സർവകലാശാലകൾ എ+ ഗ്രേഡ് നേടി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 18-05-2024

ലേഖനം നമ്പർ: 1402

sitelisthead