2022-23 ൽ, 164 സർക്കാർ എയ്ഡഡ് കോളേജുകളും 66 സർക്കാർ കോളേജുകളും ഉൾപ്പെടുന്ന 230 ആർട്സ് ആൻഡ് സയൻസ് കോളേജുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ നിരവധി അൺ-എയ്ഡഡ്/സെൽഫ് ഫിനാൻസിങ്ങ് കോളേജുകളും സർവ്വകലാശാലകളുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ഉള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ് (26), തൊട്ടടുത്ത സ്ഥാനം കോട്ടയത്തിനാണ് (24). സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സർക്കാർ കോളേജുകളുള്ളത് (10) തിരുവനന്തപുരത്തും കോഴിക്കോടുമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 17-05-2024

ലേഖനം നമ്പർ: 1400

sitelisthead