കൃഷി ഭവനുകളുടെ പ്രവർത്തന രീതികൾ മെച്ചപ്പെടുത്തി കർഷകർക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് അനുഭവം  (അസസ്മെന്റ് ഫോർ നർച്ചറിങ് ആന്റ് അപ് ലിഫ്റ്റിങ് ബെനിഫിഷ്യറി ഹാപ്പിനസ് ആൻഡ് അഗ്രികൾച്ചറൽ വിസിറ്റർ അസസ്മെന്റ് മെക്കാനിസം). കൃഷിഭവനുകളുടെ പ്രവർത്തനങ്ങൾ യഥാസമയം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള കേന്ദ്രീകൃത ‍സംവിധാനമാകും ഇത്.പദ്ധതിയുടെ ഭാഗമായി ഓരോ കൃഷിഭവനിലും ക്യു ആർ കോഡുകൾ സ്ഥാപിച്ച് കർഷകരുടെ പ്രതികരണങ്ങൾ തത്സമയം ശേഖരിച്ചുകൊണ്ട് കൃഷിഭവനുകളിലെ സന്ദർശക രജിസ്ട്രേഷൻ, പ്രതികരണ സംവിധാനങ്ങൾ എന്നിവ സുസംഘടിതമാക്കും.

മാതൃകാ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക സേവന സംവിധാനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അനുഭവം കേന്ദ്രീകൃത സംവിധാനം ഉപകരിക്കും.  കൃഷിവകുപ്പിൽ നിന്നുണ്ടായ സേവനാനുഭവങ്ങൾ ഉന്നതതലത്തിൽ നിന്ന് നേരിട്ട് ബന്ധപ്പെട്ട് വിലയിരുത്താനായി സുസജ്ജമായ കാൾ സെന്റർ സംവിധാനം പദ്ധതിയുടെ ഭാ​ഗമായി ഒരുക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-08-17 16:47:04

ലേഖനം നമ്പർ: 1487

sitelisthead