ലോജിസ്റ്റിക്സ് & കണക്ടിവിറ്റി

•    നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ) ഉള്ള ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളം. അഞ്ചാമത്തെ വിമാനത്താവളം കോട്ടയത്ത് വരുന്നു.

•    വലിയ രണ്ട് തുറമുഖങ്ങളും 17 ചെറിയ തുറമുഖങ്ങളും കേരളത്തിന് സ്വന്തമായുണ്ട്.

•    വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ടെർമിനലും (കൊച്ചി) വിഴിഞ്ഞം ഇന്റർനാഷണൽ കണ്ടെയ്നർ ടെർമിനലും (തിരുവനന്തപുരം) സമാനതകളില്ലാത്ത കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.

•    സംസ്ഥാനത്തിലൂടെ 11 ദേശീയ പാതകൾ കടന്നുപോകുന്നുണ്ട്. സംസ്ഥാനത്തിന്റെ വടക്ക് നിന്ന് തെക്ക് വരെ ബന്ധിപ്പിക്കുന്ന 600+ കിലോമീറ്റർ നീളമുള്ള പുതിയ 6 വരി ദേശീയ പാത 2025 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, 625 കിലോമീറ്റർ തീരദേശ ഹൈവേയും 1300+ കിലോമീറ്റർ മലയോര ഹൈവേയും ഉള്ള കേരളം സമാനതകളില്ലാത്ത ഗ്രാമീണ, നഗര കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.

(റഫറൻസ് ലിങ്ക്: EIACP PC Hub: Kerala)

•    ഉൾനാടൻ ജലപാതകളും (ദേശീയ ജലപാത 1, 2, 3) കൊച്ചിയിലെ വാട്ടർ മെട്രോ ശൃംഖലയും ചരക്കുകളുടെ മികച്ച ഉൾനാടൻ നീക്കത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

•    സമാനതകളില്ലാത്ത കണക്റ്റിവിറ്റിയും ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങളും കേരളത്തെ സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, കയർ, കശുവണ്ടി, തുണിത്തരങ്ങൾ, ഐടി സേവനങ്ങൾ എന്നിവയുടെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കി മാറ്റി.

•    ലോജിസ്റ്റിക് മേഖലയിലെ കമ്പനികൾക്ക് കൂടുതൽ പിന്തുണയും പ്രോത്സാഹനവും നൽകുന്ന ഒരു പുതിയ ലോജിസ്റ്റിക് നയം സർക്കാർ അംഗീകരിച്ചിട്ടുമുണ്ട്.

(റഫറൻസ് ലിങ്ക്: Kerala Logistics Park Policy)

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 20-02-2025

ലേഖനം നമ്പർ: 1683

sitelisthead