നൈപുണ്യ മാനവവിഭവശേഷി
• നോളേജ്-ബേസ്ഡ് വ്യവസായങ്ങൾക്ക് അനുയോജ്യമായ നൈപുണ്യ മനുഷ്യവിഭവശേഷി കേരളത്തിന്റെ പ്രധാന ശക്തിയാണ്.
• കേരളത്തിലെ സാക്ഷരതാ നിരക്ക് 96.2%. രാജ്യത്തിൻറെ ഏറ്റവും ഉയർന്ന നിരക്കാണ് (ദേശീയ ശരാശരി: 77.7%) ഇത്. പുരുഷ സാക്ഷരത 97.4%വും, വനിതാ സാക്ഷരത 95.2% ആണ്. റഫറൻസ് ലിങ്ക്: International Literacy Day 2020: Kerala most literate state in India, check rank-wise list - Hindustan Times
• കേരളം ആധുനിക നൈപുണ്യ മേഖലകളിൽ സജീവമായി ആളുകളെ പരിശീലിപ്പിക്കുന്നുണ്ട്. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP), കേരള അക്കാദമി ഓഫ് സ്കിൽ എക്സലൻസ് (KASE) തുടങ്ങിയ സ്ഥാപനങ്ങൾ വഴിയാണ് ഇത് നടപ്പിലാക്കുന്നത്.
• കേരളത്തിൽ നിന്നുള്ള ആളുകൾ 159-ലധികം രാജ്യങ്ങളിലായുണ്ട്. ഈ എക്സ്പോഷറും ക്രോസ് ലേണിംഗും സംസ്ഥാനത്തെ മാനവ വിഭവശേഷി ശക്തിപ്പെടുത്തുന്നതിന് വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. റഫറൻസ് ലിങ്ക്: NORKA
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 21-02-2025
ലേഖനം നമ്പർ: 1677