പങ്കാളിത്ത ജനാധിപത്യത്തിന്റെ പ്രത്യക്ഷ രൂപമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേരളത്തിലെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ തന്ത്രപ്രധാന ഇടപെടലുകൾ നടത്തുന്നു. അധികാര വികേന്ദ്രീകരണത്തിലൂടെ താഴേത്തട്ടിലേക്ക് ഭരണമെത്തുമ്പോൾ പൊതുജനപങ്കാളിത്തത്തോടൊപ്പം പ്രാദേശികമായ വൈവിധ്യങ്ങളേയും വൈരുധ്യങ്ങളേയും അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു. 1994ലെ കേരളാ പഞ്ചായത്ത്‌ രാജ് നിയമം നിലവിൽ വ‌ന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കരുത്തുറ്റ ഭരണ കേന്ദ്രങ്ങളായി മാറി. ഇന്ന് 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവ ചേർന്നതാണ് കേരളത്തിലെ തദ്ദേശസ്വയംഭരണ സംവിധാനം. ഈ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുന്ന ചുമതല തദ്ദേശസ്വയംഭരണ വകുപ്പിനാണ്.

https://dop.lsgkerala.gov.in/en/article/158

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 06-05-2024

ലേഖനം നമ്പർ: 1393

sitelisthead