ഉല്പന്ന നിർമ്മാണ മേഖല
കേന്ദ്ര സ്ഥിതിവിവര കണക്ക് ആഫീസിലെ(സി എസ് ഒ) താല്ക്കാലിക കണക്ക് അനുസരിച്ച് ഇന്ത്യയിലെ ഉല്പ്പന്ന നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച മുൻവർഷത്തെ 5.7 ശതമാനത്തില്‍ നിന്നും 2019-20 ല്‍ 0.03 ശതമാനമായതായി കണക്കാക്കപ്പെടുന്നു.
കേരളത്തിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖല
സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ 2019-20 ലെ കേരളത്തിന്റെ മൊത്തം സംസ്ഥാന മൂല്യവർദ്ധിത (ജിഎസ്വിഎ) യുടെ കണക്കനുസരിച്ച്, 2019-20 ൽ കേരളത്തിന്റെ ഉൽപാദന മേഖല സ്ഥിര വിലയിൽ (2011-12) 1.5 ശതമാനം വളർച്ച നേടി. 2019-20 ൽ സ്ഥിര വിലയിലും, നടപ്പു വിലയിലും ഉൽപാദന മേഖലയുടെ ഓഹരികൾ യഥാക്രമം 12.5 ശതമാനവും 10.1 ശതമാനവുമായിരുന്നു. കേരളത്തിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള വരുമാനം 2011-12 ല്‍ 4.54 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 2012-13ൽ ഇത് 12.47 ശതമാനമായി ഉയർന്നു. 2013-14 ൽ 4.67 ശതമാനം നെഗറ്റീവ് വളർച്ചാ നിരക്ക് കാണിച്ച ശേഷം, 2016-17 -ൽ 18.2 ശതമാനവും, 2017-18ൽ 6.1 ശതമാനവും, 2018-19 ൽ 1.8 ശതമാനവും, 2019-20 ൽ 1.5 ശതമാനം വളർച്ച നിരക്കും രേഖപ്പെടുത്തി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 23-09-2021
ലേഖനം നമ്പർ: 277