സർക്കാർ - എയിഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ  11 വരെ അപേക്ഷിക്കാം. അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 15ന് നടക്കും. സ്‌കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകർക്ക് അപേക്ഷ നൽകണം. അഭിരുചി പരീക്ഷ സോഫ്റ്റ്‌വെയർ അധിഷ്ഠിതമായാണ് നടത്തുന്നത്. ലോജിക്കൽ-ഗണിതം, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്നാകും ചോദ്യങ്ങൾ. വിശദവിവരങ്ങൾക്ക്  www.kite.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-06-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo