വൈദ്യുതിരംഗത്തെ പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും ചിലവ് ചുരുക്കലും വഴി ലഭിക്കുന്ന നേട്ടം പൂർണ്ണമായും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി  കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻറെ താരിഫ് റെഗുലേഷൻറെ കരട് പ്രസിദ്ധീകരിച്ചു. 2027-28 സാമ്പത്തിക വർഷം മുതൽ ആരംഭിക്കുന്ന അഞ്ചുവർഷ നിയന്ത്രണ കാലത്തേക്കുള്ള കരടാണ് പ്രസിദ്ധീകരിച്ചത്. നിലവിലുള്ള 2021-ലെ താരിഫ് റഗുലേഷന്റെ കാലയളവ് 2026-27 സാമ്പത്തിക വർഷത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് കരട് റഗുലേഷനുകൾ തയ്യാറാക്കിയത്.
 
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ റെഗുലേഷൻ 2026 ന്റെ കൺസൾട്ടേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് മുഖേന സെപ്റ്റംബർ 18ന് മുമ്പായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്  കമ്മീഷന്റെ ഓഫീസ് സമയത്ത് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കിൽ (ഫോൺ നമ്പർ: 0471-2735544) ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്കായി കമ്മീഷന്റെ വെബ്സൈറ്റ് www.erckerala.org സന്ദർശിക്കുക. 

തപാൽ മുഖേനയും ഇ-മെയിൽ kserc@erckerala.org മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. തപാൽ/ ഇ-മെയിൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ സെപ്റ്റംബർ 25 ന് വൈകിട്ട് 5 വരെ സ്വീകരിക്കും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo