കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2025-26 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 2025 - 2026 അധ്യയന വർഷത്തിൽ 8, 9, 10, ഹൈസ്‌കൂൾ ഗ്രാൻറ്) എസ് എസ് എൽ സി ക്യാഷ് അവാർഡ് / പ്ലസ് വൺ / ബി.എ. / ബി.കോം / ബി.എസ്.സി / എം.എ / എം.കോം (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ലിയു / എം.എസ്.സി. / ബി.എഡ് / പ്രൊഫഷണൽ കോഴ്‌സുകളായ എഞ്ചിനീയറിംഗ് / എം.ബി.ബി.എസ് / ബി.ഡി.എസ് / ഫാം ഡി / ബി.എസ്.സി. നഴ്‌സിംഗ് / പ്രൊഫഷണൽ പി..ജി. കോഴ്‌സുകൾ / പോളിടെക്‌നിക് ഡിപ്ലോമ / റ്റി.റ്റി.സി. / ബി.ബി.എ / ഡിപ്ലോമ ഇൻ നഴ്‌സിംഗ് / പാരാ മെഡിക്കൽ കോഴ്‌സ് / എം സി എ / എം ബി എ / പി ജി ഡി സി എ / എഞ്ചിനീയറിംഗ് (ലാറ്ററൽ എൻട്രി) അഗ്രിക്കൾച്ചറൽ / വെറ്റിനറി / ഹോമിയോ / ബി.ഫാം / ആയുർവേദം / എൽ എൽ ബി (3 വർഷം, 5 വർഷം) / ബി ബി എം /  ഫിഷറീസ് / ബി സി എ / ബി.എൽ.ഐ.എസ്.സി. / എച്ച്.ഡി.സി. & ബി എം / ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് സി.എ. ഇന്റർമീഡിയറ്റ് / മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിങ്, സിവിൽ സർവീസ് കോച്ചിങ് എന്നീ കോഴ്‌സുകൾ പഠിക്കുന്നവർക്ക് സെപ്റ്റംബർ 20 മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. 

മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ചേർത്ത് സമർപ്പിക്കണം. അപേക്ഷകൾ ഡിസംബർ 31 ന് മുമ്പ് www.labourwelfarefund.in മുഖേന സമർപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-09-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo