സംസ്‌ഥാനത്തുടനീളം കെഎസ്ആർടിസിയുടെ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ടൗൺ ടു ടൗൺ ഓർഡിനറി ബസുകളിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര ഒരുക്കുന്ന 'പ്രിയദർശിനി’ പദ്ധതിയ്ക്ക് തിങ്കളാഴ്ച‌ തുടക്കമാകുന്നു. സംസ്ഥാനത്ത് ആദ്യമായാണ് കെഎസ്ആർടിസി സൗജന്യ യാത്രയ്ക്കായി പദ്ധതിയൊരുക്കുന്നത്.

ജൂണ്‍ 15 തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ലഭിക്കുക 'സീറോ ടിക്കറ്റ്' ആണ്. പണം ഈടാക്കാതെ പൂജ്യം എന്ന് രേഖപ്പെടുത്തിയ ടിക്കറ്റ് നൽകും. യാത്രക്കാരുടെ കണക്കെടുക്കാനാണ് ഈ ടിക്കറ്റ് സംവിധാനം.

ഈ പദ്ധതിയിലൂടെ 3290 ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഓർഡിനറി നിരക്കുള്ള എല്ലാ സർവീസിനും പുറമെ, മലബാർ മേഖലയിലെ ടൗൺ ടു ടൗൺ, ഇടുക്കി, എറണാകുളം ജില്ലകളിലുള്ള ഫെയർ സ്‌റ്റേജ് ലിമിറ്റഡ് ‌സ്റ്റോപ്പ്, മറ്റു ജില്ലകളിലെ ഓർഡനറി ലിമിറ്റഡ് സ്റ്റോപ്പ് എന്നിവയിലും ഇളവ് അനുവദിക്കും. സൗജന്യയാത്ര ലഭിക്കുന്ന ബസുകളുടെ വാതിലിൽ പ്രിയദർശിനി സ്റ്റിക്കറുകൾ പതിക്കും. യാത്രക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കേണ്ടതില്ല. സ്കൂൾ വിദ്യാർഥിനികൾക്ക് കൺസഷൻ കാർഡും ആവശ്യമില്ല. കൂടാതെ, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഈ സൗജന്യം ലഭ്യമാകും. 

പ്രതിവർഷം കെഎസ്ആർടിസിക്കുണ്ടാകുന്ന 750-800 കോടി നഷ്ടം സർക്കാർ നികത്തും. ശമ്പളവും മറ്റും നൽകാൻ നിലവിൽ 1500 കോടി രൂപ പ്രതിവർഷം കെഎസ്ആർടിസിക്ക് സർക്കാർ നൽകുന്നതിന് പുറമേയാണിത്. ഓരോ മാസവും പദ്ധതി അവലോകനം ചെയ്‌ത ശേഷം ഫാസ്‌റ്റ് പാസഞ്ചർ അടക്കം കെഎസ്ആർടിസിയുടെ മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും. കൂടുതൽ വരുമാനമാർഗങ്ങൾ കണ്ടെത്തിയ ശേഷമാകും ഇത്.

 

പ്രിയദർശിനി – സൗജന്യ യാത്ര

സംസ്ഥാന സർക്കാരിന്റെ ഇന്ദിരാഗാന്ധി പദ്ധതി പ്രകാരം സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം.

പ്രധാന വിവരങ്ങൾ

1. പദ്ധതി പ്രാബല്യത്തിൽ
2026 ജൂൺ 15 മുതൽ പദ്ധതി നിലവിൽ വന്നു. അർഹരായ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര ലഭിക്കും.

2. ടിക്കറ്റ് നിർബന്ധം
സൗജന്യ യാത്രയായാലും യാത്രക്കാർ ടിക്കറ്റ് എടുക്കേണ്ടതാണ്. ടിക്കറ്റിന് നിരക്ക് ഈടാക്കുന്നതല്ല.

3. യാത്രാ പരിധി
കേരളത്തിനുള്ളിലെ ഓർഡിനറി സർവീസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക.

4. പ്രായപരിധി
5 വയസ് മുതൽ 11 വയസ് വരെയുള്ള ആൺകുട്ടികൾ ഒപ്പം ഉണ്ടെങ്കില്‍ അവര്‍ക്ക് പണം നല്‍കിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം

5. തിരിച്ചറിയൽ രേഖ
യാത്രയ്ക്കിടെ ആവശ്യപ്പെടുന്ന പക്ഷം സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കണം.

6. ട്രാൻസ്‌ജെൻഡർ യാത്രക്കാർ
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

7. ലഗേജ് അനുമതി
സൗജന്യ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നിലവിലുള്ള ചട്ടപ്രകാരം 15 കിലോ വരെ ലഗേജ് കൈവശം വയ്ക്കാം.

8. ഓർഡിനറി ബസ് സർവീസുകൾ
കെ.എസ്.ആർ.ടി.സി.യുടെ ഓർഡിനറി ബസ് സർവീസുകളിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-06-15 07:03:20

ലേഖനം നമ്പർ: 2030

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo