ഉത്സവങ്ങൾ
ആഘോഷങ്ങൾക്ക് പ്രസിദ്ധമായ നാടാണ് കേരളം. നാനാ ജാതി-മതസ്ഥർ ജീവിക്കുന്ന കേരളത്തിലെ ആഘോഷങ്ങളും പാരമ്പര്യത്തിലും സംസ്കാരത്തിലും തനിമ നിലനിർത്തുന്നതും എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊള്ളുന്നതുമാണ്. വ്യത്യസ്ത വിശ്വാസങ്ങളുടെയും സഹവർത്തിത്വത്തിന്റെയും പ്രതീകങ്ങളായ ഉത്സവങ്ങൾ കലകളുടേയും കൂട്ടായ്മകളുടേയും ആവിഷ്കാരം കൂടിയാണ്. കേരളത്തിലെ ഉത്സവങ്ങളുടെ സ്വത്വം കാർഷിക ജീവിതശൈലി, ഋതുക്കൾ, ഭക്തി എന്നിവയിൽ നിന്നുണ്ടായതാണെന്ന് കാണാം. വിപുലമായ ആചാരങ്ങൾ, പരമ്പരാഗത കലാരൂപങ്ങൾ, സമൂഹത്തിൻ്റെ പരിപൂർണ പങ്കാളിത്തം എന്നിവയാൽ അവ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഓണമാണ് കേരളത്തിന്റെ ദേശീയോത്സവം. വിഷു, നവരാത്രി, ദീപാവലി, ശിവരാത്രി, തിരുവാതിര, റംസാൻ, ബക്രീദ്, മുഹറം, മിലാദി ഷരീഫ്, ക്രിസ്തുമസ്, ഈസ്റ്റർ എന്നിവ കേരളത്തിലെ ജനങ്ങൾ ആഘോഷിക്കുന്ന വിവിധ ഉത്സവങ്ങളാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 18-01-2025
ലേഖനം നമ്പർ: 1113