അവാർഡുകൾ/ സ്കോളർഷിപ്പുകൾ


ജി വി രാജ അവാർഡ്    

കേരളത്തിലെ ഏറ്റവും മികച്ച പുരുഷ-വനിതാ കായികതാരങ്ങൾക്കുള്ള ലെഫ്. കേണൽ ഗോദവർമ രാജയുടെ പേരിൽ കൗൺസിൽ ഏർപ്പെടുത്തിയ പരമോന്നത കായിക ബഹുമതിയാണ് ജി.വി.രാജ അവാർഡ് മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് അവാർഡ് ജേതാവിന് നൽകുന്നത്

ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്    

ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ സ്മരണാർത്ഥം ദേശീയ അന്തർദേശീയ കായികരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി ഏർപ്പെടുത്തിയ പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് അവാർഡ് ജേതാവിന് നൽകുന്നത്.

മികച്ച കായിക പരിശീലകൻ    

കേരളത്തിലെ മികച്ച കായിക പരിശീലകന് ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും നൽകും.

മറ്റ് കായിക അവാർഡുകൾ    

മികച്ച കായിക അധ്യാപകൻ (സ്കൂൾ തലം)
മികച്ച കായിക അധ്യാപകൻ (കോളേജ് തലം)
മികച്ച കായിക മികവു നേടിയ കോളേജ്
മികച്ച കായിക മികവു നേടിയ സ്കൂൾ
മികച്ച സ്പോർട്സ് അക്കാദമി - സ്കൂൾ തലം (ആൺകുട്ടികളും പെൺകുട്ടികളും)
മികച്ച സ്പോർട്സ് അക്കാദമി - കോളേജ് തലം (പുരുഷൻമാരും സ്ത്രീകളും)

മാധ്യമ അവാർഡുകൾ

മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർ
മികച്ച വിഷ്വൽ മീഡിയ ഫീച്ചർ
മികച്ച കായിക പുസ്തകം
മികച്ച സ്പോർട്സ് ജേർണലിസ്റ്റ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 18-07-2022

ലേഖനം നമ്പർ: 670

sitelisthead