ആർദ്രം

    സാർവത്രിക ആരോഗ്യപരിചരണ സേവനങ്ങളുടെ പുരോഗതി നേടിയെടുക്കുന്നതിലും പുരോഗമന മാനവ വികസന ശേഷി കൈവരിക്കുന്നതിലും വിജയിച്ച കേരളം, അടുത്ത ഘട്ടം  ആരോഗ്യ സംരക്ഷണ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ്. പൊതുമേഖലാ ആരോഗ്യ സംരക്ഷണ സംവിധാനത്തിലൂടെ എല്ലാ ജനങ്ങൾക്കും ഗുണനിലവാരമുള്ള പ്രത്യേക  ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാർ  പ്രതിജ്ഞാബദ്ധമാണ്.
     
    സംസ്ഥാനത്ത്  "ജനസൗഹൃദ" ആരോഗ്യ സേവന സംവിധാനം നടപ്പാക്കുകയാണ് ആർദ്രം പദ്ധതിയുടെ ലക്‌ഷ്യം. എല്ലാ രോഗികൾ ക്കും 'മാന്യമായ പരിചരണം' ലഭ്യമാക്കുന്നതോടൊപ്പം ആവശ്യാനുശ്രത  ചികിത്സയും ഈ സമീപനത്തിലൂടെ ലക്ഷ്യമാക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടി നിബന്ധനകൾക്കനുസൃതമായി എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പ്രാഥമിക ചികിത്സ കേന്ദ്രങ്ങളായ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി മാറ്റുക എന്ന് ഉറപ്പാക്കുന്നു. 
     
    പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ ഗുണനിലവാര സംരക്ഷണം ഉറപ്പാക്കാൻ ഈ ദൗത്യം ലക്ഷ്യമിടുന്നു. എല്ലാ തിരക്കേറിയ ആശുപത്രികളും ഔട്ട് പേഷ്യന്റ് രോഗി സൗഹൃദ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നു ഉറപ്പാക്കും. വെബ് അധിഷ്ഠിത അപ്പോയിന്റ്മെന്റ് സിസ്റ്റം, വിർച്ച്വൽ ക്യൂകൾ, രജിസ്ട്രേഷൻ സെന്ററുകളിലെ രോഗി സ്വീകരണം, വൈ ഫൈ സൗകര്യങ്ങളുള്ള വെയിറ്റിംഗ് റൂമുകൾ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടും.
     
    പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക്   പൊതുമേഖലാ ആരോഗ്യ സംരക്ഷണ സംവിധാനത്തിലൂടെ ജനസൗഹൃദ ഗുണനിലവാര സ്പെഷ്യലിസ്റ്റ് ആരോഗ്യ പരിരക്ഷ സേവനങ്ങൾ ലഭ്യമാക്കുന്നതിന്  സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
     
    ആർദ്രം മിഷൻന്റെ  ലക്ഷ്യങ്ങൾ
     
    പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ  കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി മാറ്റുക
    മികച്ച ഡോക്ടർമാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിന്റെയും മികച്ച സേവനം ലഭ്യമാക്കുക 
    അത്യാധുനിക സൗകര്യങ്ങളോടു കൂടി ഔട്ട്-പേഷ്യന്റ് മാനേജ്മെന്റ് നടപടിക്രമങ്ങൾ നടപ്പിലാക്കുക 
    ശുചിത്വമുള്ള വിശാലമായ വാർഡുകളും, മുറികളും, കിടക്കകളും, ടോയ്ലറ്റുകളും ലഭ്യമാക്കുക 
    മിതമായ നിരക്കിലുള്ള ജീവൻരക്ഷാ മരുന്നുകൾ ആശുപത്രികളിൽ ലഭ്യമാക്കുക
     
    അടിസ്ഥാന അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക വഴി പൊതുജനാരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെ അതായത് പ്രാഥമിക, ദ്വിതീയ, ത്രിതീയ പരിപാലന മേഖലകളെ ജന സൗഹൃദ ആരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്‌ഷ്യം. ഇതോടൊപ്പം ഔട്ട്-പേഷ്യന്റ്, ഇൻ-പേഷ്യന്റ് വിഭാഗങ്ങളിൽ   ചികിത്സ സൗകര്യങ്ങൾ  മറ്റ് അന്വേഷണങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തും.
     
    ആർദ്രം മിഷന്റെ പ്രവർത്തനങ്ങളിൽ  സംസ്ഥാന ആരോഗ്യ വിതരണ സംവിധാനത്തിലെ  മൂന്നു പ്രധാന മേഖലകൾ ഉൾപ്പെടുന്നു; സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, താലൂക്ക്  ആശുപത്രികൾ, മറ്റ് ബദൽ സംവിധാനങ്ങളായ ആയുർവേദ, ഹോമിയോ ആശുപത്രികൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ.
     
    കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:  missions.kerala.gov.in

    അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-08-2021

    ലേഖനം നമ്പർ: 97

    sitelisthead