ഹരിത കേരളം
കേരള സർക്കാരിന്റെ സുപ്രധാനമായ നാല് പദ്ധതികളിൽ ഒന്നാണ് ഹരിത കേരളം. ഇത് ജനങ്ങളുടെ പ്രത്യനുധാര വികസന പുരോഗതിയിൽ ലക്ഷ്യമൂന്നുന്നു.
ഹരിത കേരളം പദ്ധതിയിലൂടെ മാലിന്യ നിർമ്മാർജ്ജനം, ജൈവവത്കരണം, ജലസ്രോതസ്സുകളുടെ പരിപാലനം എന്നീ ഘടകങ്ങളെ ഒരു കുടക്കീഴിൽ സംയോജിപ്പിക്കുന്നു. സംസ്ഥാനം നേരിടുന്ന ഗുരുതര പ്രശ്നങ്ങളായ മാലിന്യ നിർമ്മാർജ്ജനം, കീടനാശിനി ബാധിത പച്ചക്കറി ഉപഭോഗം, വരൾച്ച, ആരോഗ്യപ്രശ്നങ്ങൾ എന്നിവ കൂടാതെ സംസ്ഥാനത്തിന്റെ കാർഷിക ആശ്രിതത്വം എന്നീ പൊതു പ്രശ്നങ്ങൾ കൂടി അഭിമുഖീകരിക്കാൻ ഉതകുന്ന കാഴ്ചപ്പാടാണ് ഹരിതകേരളം പദ്ധതി മുന്നോട്ടു വെയ്ക്കുന്നത്. നവകേരള മിഷനിൽ ഒന്നായ ഹരിതകേരളം മിഷൻ ജനാനുകൂല വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
• ഗാർഹിക തലത്തിൽ സാധ്യമായ മാർഗ്ഗങ്ങളിലൂടെയുള്ള കമ്പോസ്റ്റ്, ബയോഗ്യാസ്, സ്ഥാപന മാലിന്യ തുടങ്ങിയ ജൈവവസ്തുക്കളുടെ സുരക്ഷിത നിർമ്മാർജ്ജനം, പുനചംക്രമണവും പുനരുൽപ്പാദനവും സാധ്യമല്ലാത്ത ഇലക്ട്രോണിക് മാലിന്യങ്ങളുടെ സുരക്ഷിത നിർമ്മാർജ്ജനം എന്നിവയ്ക്ക് മുൻഗണന നൽകും.
• ജലവിഭവ രംഗത്ത് ടാങ്കുകൾ, കുളങ്ങൾ, അരുവികൾ, നദികൾ എന്നിവയുടെ പുനരുദ്ധാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
• ജൈവകൃഷിയിലൂടെ അടുത്ത 5 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സുരക്ഷിത ഭക്ഷ്യയോഗ്യ പച്ചക്കറി- പഴവർഗ്ഗ ഉത്പ്പാദനത്തിൽ സ്വയംപര്യാപ്തമാക്കുന്നതിന് പ്രോത്സാഹനം നൽകുന്നു.
കൃഷി
ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, കർഷകർക്ക് മാന്യമായ വരുമാനം ഉറപ്പാക്കൽ, വൻകിട തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി കാർഷിക മേഖലയിൽ ശ്രദ്ധ ചെലുത്തുന്നത്തിലൂടെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ഊർജ്ജം നൽകുന്നു.….കൂടുതൽ വായിക്കാൻ
ജല സംരക്ഷണം
ജലസ്രോതസ്സുകളുടെ വിവേക പൂർണമായ ഉപയോഗം, കുളങ്ങൾ, തടാകങ്ങൾ, കിണറുകൾ, ചതുപ്പു നിലങ്ങളുടെ ശുചിത്വം കൂടാതെ പുനഃ രുപയോഗം തുടങ്ങി ജല സംരക്ഷണത്തിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. …..….കൂടുതൽ വായിക്കാൻ
ശുചിത്വം
ജലസ്രോതസ്സുകളുടെ ശുചിത്വം, ഉറവിട മാലിന്യനിർമാർജനത്തെ ജനകീയമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ജൈവകൃഷിയ്ക്ക് ശക്തമായ ഒരു അടിത്തറ നിർമ്മിക്കുകയാണ് ലക്ഷ്യം…. readmore
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-08-2021
ലേഖനം നമ്പർ: 96