പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതി, ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, PM-YASASVI Pre-Matric Scholarship for OBC, EBC & DNT എന്നീ പദ്ധതികൾക്കായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കും ഉള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്-സൈറ്റുകളിൽ ലഭ്യമാണ്. സ്‌കൂൾ പ്രവേശന സമയത്ത് തന്നെ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-06-2025