തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന ഹാൻഡ്ബുക്ക് പുറത്തിറക്കി. 'ഭൂമിയെ സംരക്ഷിച്ചുകൊണ്ട് വോട്ട് ചെയ്യുക' എന്നതാണ് ഹരിതച്ചട്ടം സന്ദേശം. ഹരിതച്ചട്ടം പാലനം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംശയങ്ങൾ, മറുപടികൾ, നിയമ നടപടികൾ, സർക്കുലറുകൾ, ഉത്തരവുകൾ തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിലുണ്ട്.
ഹാൻഡ്ബുക്ക് ശുചിത്വമിഷൻ വെബ്സൈറ്റിൽ: https://www.suchitwamission.org/publication/election-book
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-11-2025