ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും, ഓൺലൈനിലൂടെ കുട്ടികൾകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവത്ക്കരിക്കുകയും, സംരക്ഷിക്കുന്നതിലേയ്ക്കുമായി കേരള പോലീസ് പോലീസ് സൈബർ ഡോമും, സിസിഎസ്ഇ,  ബച്ചപൻ ബച്ചാവോ ആന്ദോളൻ, ചൈൽഡ്‌ലൈൻ, മെറ്റാ, ഇൻകെർ റോബോട്ടിക്‌സ്, മക്‌ലാബ്‌സ്, ഐ.എം.എ., ബോധിനി എന്നീ സംഘടനകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ബോധവത്കരണ പരിപാടിയാണ് കൂട്ട്.

കുട്ടികൾക്ക് എതിരെയുള്ള ലൈം​ഗികാതിക്രമണ വീഡിയോകൾ വർദ്ധിച്ച് വരുകയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കുട്ടികൾക്ക് ഇതിനെതിരെ ബോധവത്കരണം നടത്തുന്നതിന് വേണ്ടിയാണ് കൂട്ട് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്റെർനെറ്റ് ഉപയോഗത്തിന്റെ ഇരകളിൽ ഭൂരിപക്ഷവും കൗമാരക്കാരായ കുട്ടികളാണന്ന വ‌സ്തുത മനസ്സിലാക്കി സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ അവബോധം സൃഷ്ടിച്ചെടുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്കും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവബോധം നൽകി ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ സജ്ജമാക്കുക എന്നതാണ് ആദ്യ ഘട്ടത്തിലെ ലക്ഷ്യം. സംസ്ഥാനത്ത്  ഏറ്റവും കൂടുതൽ കുട്ടികളിൽ ഓൺലൈനിലൂടെ അശ്ലീല ആക്രമണത്തിന് ഇരയായ ജില്ലകളിലെ സ്കൂളുകളിൽ ഓൺലൈനായും ഓഫ്‌ലൈനായും ബോധവത്ക്കരണം നടത്തും.

ഓൺലൈൻ വഴിയുള്ള ചതിക്കുഴികളും, അപകടങ്ങളും മനസ്സിലാക്കാനും ഒഴിവാക്കാനും പ്രാപ്‌തമാക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം,  സോഷ്യൽ മീഡിയയിൽ കുട്ടികളുടെ ഐഡന്റിറ്റി സുരക്ഷിതമാക്കുന്നതിനുള്ള ക്ലാസുകൾ, രക്ഷാകർതൃ നിയന്ത്രണത്തെക്കുറിച്ചുള്ള ക്ലാസുകൾ, ഓൺലൈൻ സോഷ്യൽ മീഡിയ സമീപനങ്ങളുടെ അപകടങ്ങൾ തുടങ്ങിയവയും പരിശീലിപ്പിക്കും. ഓഫ്‌ലൈൻ ക്ലാസുകൾ CCSE യൂണിറ്റ് അംഗങ്ങൾ, മെറ്റാ ടീമുകൾ, ചൈൽഡ് വെൽഫെയർ ഓഫീസർമാർ, INKER Robotics, BODHINI അംഗങ്ങൾ എന്നിവരാണ് നടത്തുക. ഓൺലൈൻ ക്ലാസുകളിൽ അവതരണം, ടെസ്റ്റുകൾ, ഇൻറർനെറ്റിൽ ഒരാളുടെ ഐഡന്റിറ്റി എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള തത്സമയ പ്രദർശനങ്ങൾ, കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മാതാപിതാക്കൾക്കുള്ള സെഷനുകൾ എന്നിവ ഉൾപ്പെടുന്നു.

ആധുനിക ഐ.ടി. സാധ്യതകൾ ഉപയോഗിച്ച് മികച്ച സൈബർ അവബോധം സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകുന്ന പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ സെമിനാർ, വർക്ക്ഷോപ്പുകൾ, ഹാൻഡ്‌ഹെൽഡ് ട്രെയിനിംഗ് മുതലായവ ഉൾപ്പെടുന്നു. പരിപാടിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയ ശേഷം, പരിപാടിയുടെ ഫേസ് 2, ഫേസ് 3 എന്നിവ മലപ്പുറത്തും കോഴിക്കോടും നടത്താനാണ് ഉദ്ദേശിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-07-27 15:04:30

ലേഖനം നമ്പർ: 689

sitelisthead