പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയ 1 മുതൽ 12 വരെ ക്ലാസിലെ ഭിന്നശേഷി കുട്ടികൾക്ക് വെർച്വൽ ക്ലാസുമായി സമഗ്രശിക്ഷ കേരള. ക്ലാസിൽ പഠിപ്പിക്കുന്നത് ലൈവായി കാണാനും സഹപാഠികളെ കണ്ട് സംസാരിക്കാനും ബ്ളോക്ക് റി​സോഴ്സ് സെന്റർ (ബി.ആർ.സി.) മുഖേന ഒരുങ്ങുന്ന ഹോം ബേസ്ഡ് എജ്യുക്കേഷൻ പദ്ധതിയുടെ ഭാഗമായി സാധിക്കും. ഭി​ന്നശേഷി​ കുട്ടികൾ പ്രവേശനം നേടിയ പൊതുവിദ്യാലയങ്ങളിലെ ക്ളാസ് മുറി​കളി​ൽ കാമറ സ്ഥാപിക്കും. കുട്ടികൾക്ക് ടാബും നൽകും. 

നിലവിൽ ബുധനാഴ്ചകളി​ൽ ബി​.ആർ.സി.യി​ലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ വീട്ടി​ലെത്തി​യാണ് ഭിന്നശേഷി കുട്ടി​കൾക്ക് ക്ളാസെടുക്കുന്നത്. ഈ രീതിയും തുടരും. ഓൺലൈൻ ക്ലാസിൽ മനസിലാകാത്ത കാര്യങ്ങൾ ഇവരോട് ചോദിച്ചറി​യാം. കൊവിഡ് സമയത്ത് ഓൺലൈൻ പഠനത്തിന് ടാബ് ലഭി​ച്ചവരും പദ്ധതിയുടെ ഭാഗമാകും. ഇന്റർനെറ്റ് കണക്ഷന് സേവനദാതാക്കളുടെ സഹായം തേടും. ചങ്ങാതിക്കൂട്ടം പദ്ധതിയി​ലെ കുട്ടി​കളെ, കിടപ്പിലായ കുട്ടികളുടെ വീടുകളിലെത്തിച്ച് അവരുമായി​ ഇടപഴകിക്കാനുള്ള ശ്രമങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കും.

സംസ്ഥാനത്തുള്ളത് കിടപ്പിലായ 4-12 വയസുകാരായ 8,427 വിദ്യാർഥികളാണുള്ളത്. ആദ്യഘട്ടത്തിൽ 168 ബി.ആർ.സി.കളിൽ ഓരോന്നിന്റെ കീഴിലും 2 വീതം കുട്ടികളെ ഉൾപ്പെടുത്തും. ഇവരിലെ പഠിക്കാൻ കഴിവുള്ള 40 കുട്ടികളിൽ ഘട്ടങ്ങളായി പദ്ധതി എത്തിക്കും. ചലനശേഷി പ്രശ്നമുള്ള വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-04 15:03:50

ലേഖനം നമ്പർ: 973

sitelisthead