ലൈസൻസുകൾ
a. കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസ് (K-SWIFT)
സംസ്ഥാനത്ത് സംരംഭങ്ങൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ആഗ്രഹിക്കുന്ന സംരംഭകർക്കായി പ്രവർത്തിക്കുന്ന ഓൺലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനമാണ് കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസ് (KSWIFT) നടപ്പിലാക്കി. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലെ സംരംഭകർക്കും ഓൺലൈനായി വിവിധ വകുപ്പുകളുടെ അനുമതിക്കായി അപേക്ഷിക്കാനും നിശ്ചിത സമയപരിധിക്കുള്ളിൽ അവ നേടാനും സഹായിക്കുന്ന വെബ്പോർട്ടൽ സംവിധാനമാണിത്. 14 ഓളം വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് 2019 ഫെബ്രുവരിയിൽ സജ്ജമായ പോർട്ടലിലൂടെ 30-ലധികം ക്ലിയറൻസുകൾ ലഭ്യമാക്കുന്നു. K-SWIFT-ന്റെ ആദ്യ പതിപ്പ് പുതിയ സംരംഭങ്ങൾക്ക് മാത്രമുള്ള ക്ലിയറൻസുകളാണ് നൽകിയിരുന്നത്.
2020 ജനുവരിയിൽ, K-SWIFT പോർട്ടൽ 2019-ലെ MSMEFacilitation Act-ന് അനുസൃതമായി, റെഡ് കാറ്റഗറിയിൽ ഉൾപ്പെടാത്ത MSME-കൾക്ക് അക്‌നോളജ്മെന്റ് സർട്ടിഫിക്കറ്റുകൾ നൽകാൻ തുടങ്ങി. റെഡ് കാറ്റഗറിയിൽപെടാത്ത MSME-കൾ 3 വർഷത്തേക്ക് സംസ്ഥാന നിയമങ്ങൾ പ്രകാരമുള്ള ക്ലിയറൻസുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
2020 സെപ്റ്റംബറിൽ നവീകരിച്ച K-SWIFT 2.0 പതിപ്പിലൂടെ 23 വകുപ്പുകളിൽ/ഏജൻസികളിൽ നിന്ന് 120-ൽ അധികം വിവിധ ക്ലിയറൻസുകൾ നൽകാൻ തുടങ്ങി. നിലവിലുള്ള സംരംഭങ്ങൾക്കുള്ള ലൈസൻസുകളുടെ പുതുക്കലും ഈ പോർട്ടൽ വഴി ലഭ്യമാക്കി.
K-SWIFT പോർട്ടൽ 2019-ൽ കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഇ-ഗവേണൻസ് വിഭാഗത്തിൽ 'പ്രശംസാ അവാർഡ്' നേടി. 2020-ൽ K-SWIFT 'പബ്ലിക് സർവീസ് ഇന്നൊവേഷൻസിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ്' കരസ്ഥമാക്കി.
കൂടുതൽ വിവരങ്ങൾ: KSIDC Apply For License(K-SWIFT) - KSIDC
b. സിംഗിൾ വിൻഡോ ക്ലിയറൻസ്
കേരള സംസ്ഥാന സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ്സ് ആൻഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ഏരിയ ഡെവലപ്മെന്റ് ആക്ട്, 1999 അനുസരിച്ച് കേരള സർക്കാർ സിംഗിൾ വിൻഡോ ക്ലിയറൻസ് സൗകര്യങ്ങൾ നൽകുന്നു.
സംസ്ഥാന, ജില്ലാ, ഇൻഡസ്ട്രിയൽ ഏരിയ തലങ്ങളിലുള്ള സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡുകൾ, സംസ്ഥാനത്ത് സംരംഭങ്ങൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനും നവീകരിക്കുന്നതിനും ആവശ്യമായ വിവിധ ലൈസൻസുകൾ, ക്ലിയറൻസുകൾ, പെർമിറ്റുകൾ, എൻഒസികൾ തുടങ്ങിയവയുടെ പുതുക്കൽ ഉൾപ്പെടെ വേഗത്തിലുള്ള (30 പ്രവൃത്തി ദിവസത്തിനുള്ളിൽ) വിതരണം ഉറപ്പാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : KSIDC Single Window Clearance - KSIDC
c. കേരള സെൻട്രലൈസ്ഡ് ഇൻസ്‌പെക്ഷൻ സിസ്റ്റം (KCIS)
സംരംഭങ്ങളിൽ വിവിധ വകുപ്പുകൾ/ഏജൻസികൾ നടത്തുന്ന നിയമപരമായ പരിശോധനകൾ കൂടുതൽ ചിട്ടപ്പെടുത്തുന്നതിനായി KSIDC-യുടെ മറ്റൊരു ഡിജിറ്റൽ സംരംഭമാണ് കേരള സെൻട്രലൈസ്ഡ് ഇൻസ്‌പെക്ഷൻ സിസ്റ്റം. താഴ്ന്ന, ഇടത്തരം, ഉയർന്ന അപകട സാധ്യത എന്നിങ്ങനെ അപകടസാധ്യതയെ മാനദണ്ഡമാക്കി ഈ സിസ്റ്റം സംരംഭങ്ങളുടെ വിശദാംശങ്ങൾ സംഭരിക്കുന്നു.
K-CIS സംരംഭത്തെയും ഇൻസ്‌പെക്ടറെയും ക്രമരഹിതമായി തിരഞ്ഞെടുത്ത് പരിശോധനകൾ ഷെഡ്യൂൾ ചെയ്യുന്നു. ഒരു സംരംഭത്തിൽ ഒരേ ഇൻസ്‌പെക്ടർ തുടർച്ചയായി രണ്ട് പരിശോധനകൾ നടത്താതിരിക്കാൻ ഈ സിസ്റ്റം ഉറപ്പാക്കുന്നു. പരിശോധന കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പരിശോധനാ റിപ്പോർട്ടുകൾ പോർട്ടലിൽ തന്നെ ലഭ്യമാകും.
നിലവിൽ, ലീഗൽ മെട്രോളജി, തൊഴിൽ, മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് & ബോയിലേഴ്‌സ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ എന്നിവ K-CIS-ൽ ഉണ്ട്. അടുത്ത പതിപ്പിൽ കൂടുതൽ വകുപ്പുകൾ പോർട്ടലിൽ ഉൾപ്പെടുത്തും.
കൂടുതൽ വിവരങ്ങൾ: KSIDC Kerala Centralized Inspection System (KCIS) - KSIDC
d. നിക്ഷേപ സഹായ സെൽ
അപേക്ഷകളുടെ വേഗത്തിലുള്ളതും സമയബന്ധിതവുമായ നടപടിക്രമങ്ങളിലൂടെ കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം വളർത്തുന്നതിനായി, സംരംഭങ്ങൾക്കുള്ള ക്ലിയറൻസുകൾ/അംഗീകാരങ്ങൾക്കായി സംരംഭകർക്ക് സഹായം ശക്തിപ്പെടുത്തുന്നതിന് എല്ലാ താലൂക്ക് ഓഫീസുകളിലും ഒരു 'നിക്ഷേപ സഹായ സെൽ' സ്ഥാപിച്ചിട്ടുണ്ട്. എല്ലാ താലൂക്ക് തല ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങൾ.
കേരളത്തിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, നിക്ഷേപ സംബന്ധമായ എല്ലാ വിവരങ്ങളും നൽകുന്നതിന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KSIDC) ഓഫീസിൽ ഒരു പ്രത്യേക ടീം സജ്ജമാണ്. KSIDC-യിലെ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ടീമിന്റെ വിവരങ്ങൾ.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 20-02-2025
ലേഖനം നമ്പർ: 1696