നവംബർ 27 മുതൽ 30 വരെ മലപ്പുറത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്‌ വേണ്ടി വിദ്യാര്‍ത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങള്‍ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ്‌ ലോഗോ ക്ഷണിക്കുന്നു. കലയുമായും മലപ്പുറം ജില്ലയുമായും ബന്ധപ്പെട്ട പ്രതീകങ്ങൾ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്‌. ‘സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവം 2025 നവംബർ 27 മുതൽ 30 വരെ’ എന്ന് രേഖപ്പെടുത്തണം. 

എഡിറ്റ്‌ ചെയ്യാൻ കഴിയുന്ന ഫോര്‍മാറ്റിൽ സി.ഡി./പെന്‍ഡ്രൈവിലും, ഒപ്പം എ4 സൈസ്‌ പേപ്പറിൽ കളർ പ്രിന്റിലുമാണ് ലോഗോ ലഭ്യമാക്കേണ്ടത്. ഒക്ടോബർ 6 വൈകിട്ട് 5 ന് മുമ്പായി ശ്രീ. സന്തോഷ്‌ സി.എ, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടർ (അക്കാദമിക്‌), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം - 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-08-2025

sitelisthead