നിയമ വകുപ്പ്

നിയമ വകുപ്പിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ ഭരണഘടനയില്‍ അധിഷ്ഠിതമാണ്.  നിയമ വകുപ്പ്, പ്രത്യേകവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കുന്ന ഒരു വകുപ്പാണ്. നിയമ വകുപ്പിലെ ജോലികള്‍ മറ്റ് ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടുകൂടി നിയമ സെക്രട്ടറിയാണ് നിര്‍വഹിക്കുന്നത്. നിലവില്‍ നിയമ വകുപ്പി‍ല്‍ 34 വിഭാഗങ്ങളാണുളളത്. നിയമ വകുപ്പിന്റെ ജോലികള്‍ പ്രധാനമായും താഴെപ്പറയുന്നവയാണ്.

1. വകുപ്പിന്റെ പൊതുഭരണം, അഡ്വക്കേറ്റ് ജനറലാഫീസിന്റെ ഭരണ നിര്‍വ്വഹണം, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഭരണ നിര്‍വ്വഹണം,വ്യക്തി നിയമങ്ങളുടെ ഭരണ നിര്‍വ്വഹണം, കോര്‍ട്ട് ഫീ ആന്റ് സ്യൂട്ട് വാലുവേഷ‍ന്‍ ആക്റ്റിന്റെ ഭരണ നിര്‍വ്വഹണം, കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക് വെല്‍ഫെയ‍ര്‍ ഫണ്ട് ആക്റ്റിന്റെ ഭരണ നിര്‍വ്വഹണം, കേരള ലീഗല്‍ ബെനിഫിറ്റ് ഫണ്ട് ആക്റ്റിന്റെ ഭരണ നിര്‍വ്വഹണം

2. നിയമ നിര്‍മ്മാണവും , നിയമങ്ങളുടെ ഏകീകരണവും

3. സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകള്‍ക്കുളള നിയമോപദേശം

4. കേന്ദ്ര സംസ്ഥാന നിയമങ്ങളുടെ പ്രസിദ്ധീകരണം

5. കണ്‍വേയന്‍സിംഗ്

6. നോട്ടറിമാരുടെയും സര്‍ക്കാ‍ര്‍ അഭിഭാഷകരുടെയും നിയമനം

7. നിയമങ്ങളുടെ പരിഭാഷ

കൂടാതെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുളള ഒരു റഫറന്‍സ് ലൈബ്രറിയായി സെക്രട്ടേറിയേറ്റ് നിയമ വകുപ്പ് ലൈബ്രറി പ്രവര്‍ത്തിച്ച വരുന്നു. നിയമ വകുപ്പ് സെക്രട്ടറിയുടെ നിയന്ത്രണത്തിന്‍ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

കെൽസ

സാമ്പത്തികമായോ മറ്റ് കാരണങ്ങളാലോ ഒരു പൗരനും നീതി ലഭിക്കാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സൗജന്യവും മേന്മയുള്ളതുമായ നിയമസേവനങ്ങൾ നൽകുന്നതിനായി 1987 ലെ ലീഗൽ സർവീസസ് അതോറിറ്റി ആക്റ്റ് നിലവിൽ വന്നു. നിയമവ്യവസ്ഥയുടെ പ്രവർത്തനം തുല്യ അവസരത്തിൻ്റെ അടിസ്ഥാനത്തിൽ നീതി ഉറപ്പാക്കുക എന്നതാണ്.      എല്ലാവർക്കും നീതി ലഭിക്കുക എന്നതാണ് ലീഗൽ സർവീസ് അതോറിറ്റികളുടെ മുദ്രാവാക്യം. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) സമൂഹത്തിലെ ദരിദ്രർക്കും ദുർബലർക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും അവരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ സ്ഥാപിക്കുന്നതിന് നിയമസഹായം നൽകിവരുന്നു.

https://kelsa.keralacourts.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 19-06-2024

ലേഖനം നമ്പർ: 1422

sitelisthead