വൃത്തിയുടെ ചക്രവർത്തി – ഈ ഓണം ഹരിത ഓണം എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷൻ 'ശുചിത്വ പൂക്കളം' മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 1 മുതൽ 7 വരെ നടക്കുന്ന ഈ മത്സരത്തിൽ 'മാലിന്യമുക്തം നവകേരളം' എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള പൂക്കളങ്ങളാണ് നിർമ്മിക്കേണ്ടത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപ വീതവും, സംസ്ഥാനതലത്തിൽ വിജയിക്കുന്ന ഒരാൾക്ക് 25,000 രൂപയുമാണ് സമ്മാനം. കായിക-കലാ ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ഹരിതകർമ്മസേന, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഗ്രൂപ്പുകളായി മത്സരത്തിൽ പങ്കെടുക്കാം.

പൂക്കളത്തിന് പ്രകൃതിദത്തമായ പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പ്ലാസ്റ്റിക്, രാസവസ്തുക്കൾ, കൃത്രിമ അലങ്കാരങ്ങൾ എന്നിവ പൂർണ്ണമായി ഒഴിവാക്കണം. പൂക്കളത്തിന്റെ വ്യക്തമായ ചിത്രം, പൂക്കളത്തോടൊപ്പം അത് തയ്യാറാക്കിയവരുടെ ചിത്രം എന്നിവ സ്വന്തം സോഷ്യൽ മീഡിയ പേജുകളിൽ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) അപ്‌ലോഡ്‌ ചെയ്യുക. ശേഷം,  ജില്ലാ ശുചിത്വ മിഷന്റെ പേജ് ടാഗ് ചെയ്യുകയും #suchitwapookkalam, #Harithaonam, #Suchitwamission എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കുകയും ഈ ചിത്രങ്ങൾ onampookalam2025@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 7-നകം അയയ്ക്കുകയും വേണം. വിവരങ്ങൾക്ക്  ശുചിത്വ മിഷൻ വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക. www.suchitwamission.org

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-09-2025

sitelisthead