സർക്കാർ/എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ''യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ്'' പരീക്ഷാ പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 

എംപാനൽ ചെയ്ത 24 സ്ഥാപനങ്ങൾ മുഖാന്തിരമാണ് പരിശീലനം. ബിരുദാനന്തര ബിരുദ ഒന്നാം വർഷ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവരെയും, ബിരുദാനന്തര ബിരുദം 55 ശതമാനം മാർക്കോടെ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുമാണ് പരിശീലത്തിന് അർഹത. 

www.minoritywelfare.kerala.gov.in ൽ  തെരഞ്ഞെടുത്ത കോച്ചിംഗ് സ്ഥാപനങ്ങളുടെ വിവരങ്ങളും അപേക്ഷ ഫോമും ലഭ്യമാണ്. പരിശീലനം നേടാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷ ഫോം പൂരിപ്പിച്ച് നേരിട്ടോ തപാൽ മുഖാന്തിരമോ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്‌സ് കോ-ഓർഡിനേറ്റർക്ക് സെപ്റ്റംബർ 10നകം സമർപ്പിക്കണം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-08-2025

sitelisthead