മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾ ഉൾപ്പെട്ട സ്വയം സഹായ/ കൂട്ടുത്തരവാദിത്ത സംരംഭകത്വ സംഘങ്ങളിൽ (SHGs/JLGs) നിന്നും , കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംരംഭം തുടങ്ങുന്നതിന് എടുത്തിട്ടുള്ള വായ്പകൾക്ക് 5% പലിശ ധനസഹായം നൽകുന്ന സംരഭസമുന്നതി പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 1 മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോമിനും മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾക്കുമായി www.kswcfc.org സന്ദർശിക്കുക. അവസാന തീയതി സെപ്റ്റംബർ 30.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-08-2025