സപ്ലൈകോയുടെ ശബരി ബ്രാൻഡിൽ അഞ്ചു പുതിയ ഉത്പന്നങ്ങൾ വിപണിയിൽ. അരിപ്പൊടി ( പുട്ടുപൊടി,  അപ്പം പൊടി ) , പായസം മിക്സ് (സേമിയ / പാലട 200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ്   (കല്ലുപ്പ്, പൊടിയുപ്പ് ), പാലക്കാടൻ മട്ട  (വടിയരി, ഉണ്ടയരി) എന്നിവയാണ് പുതിയ ഉത്പന്നങ്ങൾ.   

പുട്ട് , അപ്പം പൊടി,  46 രൂപയ്ക്ക് ലഭിക്കും. ഇവയുടെ  കോംബോ ഓഫറിന്  88 രൂപയാണ്.  കല്ലുപ്പ്  12 രൂപ, പൊടിയുപ്പ് 12.50,  പഞ്ചസാര 50 രൂപ, പായസം മിക്സ്  200 ഗ്രാം  42 രൂപ, പാലക്കാടൻ മട്ട വടിയരി പത്ത് കിലോ 599 രൂപ, ഉണ്ട അരി 506 രൂപ എന്നിങ്ങനെയാണ്  ഉത്പന്നങ്ങളുടെ നിരക്ക്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-08-2025

sitelisthead