കോളേജ് വിദ്യാർത്ഥികൾക്കായി കുടുംബശ്രീ “വുമൺ പവർ” ടാഗ് ലൈൻ മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലോ ഇംഗ്ലീഷിലോ ടാഗ് ലൈൻ തയ്യാറാക്കി 2025 നവംബർ 15-നകം kudumbashreewomenpower@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കാം. ടാഗ് ലൈൻ സ്വയം സൃഷ്ടിച്ചതായിരിക്കണം.
പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അവരുടെ പേര്, ഫോൺ നമ്പർ, മേൽവിലാസം, കോളേജ്, കോഴ്‌സ്, കൂടാതെ ടാഗ് ലൈനിന്റെ അർത്ഥം വ്യക്തമാക്കുന്ന ചെറിയ കുറിപ്പ് എന്നിവ എൻട്രിക്കൊപ്പം ഉൾപ്പെടുത്തണം.കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം നിർബന്ധമായും സമർപ്പിക്കണം.
വിവരങ്ങൾക്ക് www.kudumbashree.org/women-power സന്ദർശിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-11-2025