കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ നിന്ന് 2025-26 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ ആദ്യ മൂന്ന് സ്‌കൂളുകൾക്ക് യഥാക്രമം 2,50,000, 2,00,000, 1,50,000 രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ആദ്യ മൂന്ന് സ്‌കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകും. ഈ വർഷം ഉപജില്ലാ തലത്തിൽ മികച്ച വിദ്യാലയത്തിന് പ്രത്യേക അവാർഡും നൽകും. ലിറ്റിൽ കൈറ്റ്‌സ് (എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ) മൂന്ന് ബാച്ചുകളും 2025-26 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാലയങ്ങൾക്കും അപേക്ഷിക്കാം. അവസാന തീയതി 2026 ജനുവരി 10 .
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-11-2025