സാമൂഹ്യനീതി വകുപ്പിന് കീഴിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വീട് നിർമ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനും സാമ്പത്തിക സഹായം നൽകുന്ന സുഭദ്രം  ഭവനപദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.  21 വയസ് പ്രായമുള്ള, ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റി കാർഡ്,സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമായ കേരളത്തിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. 

വ്യക്തിഗത വാർഷിക വരുമാനം 5 ലക്ഷത്തിൽ കവിയരുത്. നിശ്ചിത ഫോർമാറ്റിൽ അപേക്ഷാ ഫോം ബന്ധപ്പെട്ട രേഖകൾ സഹിതം സാമൂഹ്യനീതി ഡയറക്ടർക്ക് സമർപ്പിക്കണം. അപേക്ഷ ഫോം: സുഭദ്രം  ഭവനപദ്ധതി. വിലാസം: സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം. ഫോൺ 0471-2306040.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-10-2025

sitelisthead