പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി  സംസ്ഥാനത്ത്  ആഘോഷങ്ങളിൽ 'ഹരിത പടക്കങ്ങൾ'  മാത്രമേ വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങളും സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും  ഉത്തരവുകളും പരിഗണിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. 

ദീപാവലിക്ക് 'ഹരിത പടക്കങ്ങൾ' ഉപയോഗിക്കാവുന്ന  സമയം രാത്രി 8 മണിക്കും 10 മണിക്കും ഇടയ്ക്ക്  2 മണിക്കൂറാക്കി. കൂടാതെ, ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കുവാനും  പാടില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-10-2025

sitelisthead