കായിക യുവജനകാര്യാലയം മുഖേന കായിക വികസന നിധിയിൽ നിന്ന് കായിക ക്ലബ്ബുകൾക്കും സർക്കാർ സ്‌കൂളുകൾക്കും സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങാൻ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിന്റെ മാതൃക, സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം, എന്നിവ dsya.kerala.gov.in/sportskerala എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഒക്ടോബർ 31 ന് മുൻപ് ഡയറക്ടർ, കായിക യുവജനകാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471 2326644.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-10-2025