സഹകരണ വകുപ്പിന് കീഴിലുള്ള അപെക്സ് ഫെഡറേഷനായ മാർക്കറ്റ് ഫെഡിൽ മാനേജിംഗ് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സ്‌പെഷ്യൽ സെക്രട്ടറി, സഹകരണ വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവസാന തീയതി ഒക്ടോബർ 22. യോഗ്യത ,മറ്റ് വിശദ വിവരങ്ങൾക്ക് www.cooperation.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-10-2025