കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ സൗജന്യ ഗോൾഡ് അപ്രൈസർ പരിശീലനത്തിനും തെങ്ങിൻ തടി കൊണ്ടുള്ള ഫർണിച്ചർ നിർമാണ പരിശീലനത്തിനും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു. ഗോൾഡ് അപ്രൈസർ പരിശീലനത്തിനുള്ള തിരഞ്ഞെടുപ്പ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ 2025 ഒക്ടോബർ 17ന് രാവിലെ 11 മണിക്ക് നടക്കും. പരമ്പരാഗത സ്വർണ തൊഴിലാളിയാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയും വിദ്യാഭ്യാസ രേഖ, വയസ് തെളിയിക്കുന്ന രേഖകളും സഹിതം എത്തണം. ഫർണിച്ചർ നിർമാണത്തിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് 2025 ഒക്ടോബർ 18ന് രാവിലെ 11ന് കൊല്ലം ദക്ഷിണ മേഖല ഓഫീസിൽ ഇന്റർവ്യൂ നടക്കും. ഗോർഡ് അപ്രൈസർ വിവരങ്ങൾക്ക് 9778800602 ലും ഫർണിച്ചർ പരിശീലനത്തിന്റെ വിവരങ്ങൾക്ക് 9496129716 ലും ബന്ധപ്പെടണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-10-2025