ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി  നിയമവകുപ്പ് കോളേജ്  വിദ്യാർഥകൾക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ  പ്രസംഗമത്സരം  'വാഗ്മി - 2025'  സംഘടിപ്പിക്കുന്നു. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം. മേഖലാതല മത്സരങ്ങൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ഫൈനൽ മത്സരം തിരുവനന്തപുരത്തും നടക്കും. 

ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 25,000, 15,000,10,000 രൂപ എന്നിങ്ങനെയാണ് സമ്മാനം .ഒരു കോളേജിൽ നിന്ന്  ഒരു വിദ്യാർഥിക്ക് പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാർഥികൾ വിവരങ്ങൾ lawolpc@gmail.com എന്ന മെയിലിൽ ലഭ്യമാക്കണം. അവസാന തീയതി ഒക്ടോബർ 10 ന് 5 മണി വരെ. വിവരങ്ങൾക്ക് : www.lawsect.kerala.gov.in, ഫോൺ:0471-2517066. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-10-2025

sitelisthead