ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം വിദ്യാർത്ഥികളിലും ജീവനക്കാരിലും എത്തിക്കുന്നതിന് ഒക്ടോബർ 6ന് ഉച്ചയ്ക്ക് മുൻപ് സർക്കാർ ഉദ്യോഗസ്ഥരും സ്‌കൂൾ വിദ്യാർത്ഥികളും പ്രതിജ്ഞ എടുക്കാൻ സർക്കാർ ഉത്തരവ്.
പ്രതിജ്ഞ: 'വന്യജീവി സംരക്ഷണം ഭരണഘടനാപരമായ എന്റെ മൗലിക കർത്തവ്യങ്ങളുടെ ഭാഗമാണെന്നും അതിന് വിഘാതമാകുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതിയ്ക്കും മാനവരാശിയ്ക്കും എതിരാണെന്നും ഞാൻ മനസിലാക്കുന്നു. വനം-വന്യജീവി സംരക്ഷണം എന്റെ കടമയായി തിരിച്ചറിഞ്ഞു പ്രവർത്തിക്കുമെന്നും, അതിനുള്ള പിന്തുണ നൽകുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-10-2025