മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ള വിദ്യാർത്ഥികൾക്ക്, മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വിദ്യാഭ്യാസ ധനസഹായം നൽകുന്ന 'വിദ്യാസമുന്നതി' മെരിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/ സി.എം.എ/ സി.എസ്, ഗവേഷണം എന്നീ വിഭാഗങ്ങളിലാണ് സ്‌കോളർഷിപ്പുകൾ. മത്സരപരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലും അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 5 മുതൽ www.kswcfc.org വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി നവംബർ 4.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-10-2025