കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കളിൽ 2024-25 ലെ ഹയർ സെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്  നേടിയ വിദ്യാർത്ഥിനികൾക്കുള്ള ഉപരിപഠന സ്‌കോളർഷിപ്പ് (10,000രൂപ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കയർ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും 2025 മെയ് 31 ൽ രണ്ടു വർഷത്തെ സാധുവായ അംഗത്വമുള്ള കുടിശ്ശിക കൂടാതെ വിഹിതം ഒടുക്കി വരുന്ന തൊഴിലാളികളുടെ പെൺകുട്ടികളിൽ 2024-25 ലെ പ്ലസ് ടു ഹയർ സെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്‌ളസ് വാങ്ങിയവർക്കാണ് സ്‌കോളർഷിപ്പിന് അർഹത. 

ബി പി എൽ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് മുൻഗണന ലഭിക്കും. അപേക്ഷയ്‌ക്കൊപ്പം അപേക്ഷകൻ ക്ഷേമനിധി പാസ്റ്റ് ബുക്കിന്റെ കോപ്പിയും വിദ്യാർത്ഥിനിയുടെ പ്ലസ് ടൂ മാർക്ക് ലിസ്റ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും വിദ്യാർഥിനിയുടെ ആധാർ പകർപ്പും അപേക്ഷകന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പിയും (ബാങ്ക് അക്കൗണ്ട് ആധാർ ലിങ്ക് ചെയ്തതതായിരിക്കണം) റേഷൻകാർഡിന്റെ പകർപ്പ് എന്നിവയും ഹാജരാക്കാകണം.

അപേക്ഷ ബോർഡിന്റെ എല്ലാ ഓഫീസുകളിൽ നിന്നും www.coirworkerswelfarefund.kerala.gov.in ലും ലഭിക്കും.  കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എല്ലാ ഓഫീസുകളിലും ഒക്ടോബർ 31 വരെ അപേക്ഷ സ്വീകരിക്കും.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-09-2025

sitelisthead