മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന ഭവന സമുന്നതി പദ്ധതിയിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. കേരളത്തിൽ വാസ യോഗ്യമല്ലാതെയും അടച്ചുറപ്പില്ലാതെയുമുള്ള ഭവനങ്ങളിൽ താമസിക്കുന്ന സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന 4 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവരുടെ ഭവനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി താമസ യോഗ്യമാക്കുന്നതിന് ധനസഹായം അനുവദിക്കും. അപേക്ഷാ ഫോറത്തിനും വിവരങ്ങൾക്കും www.kswcfc.org സന്ദർശിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-09-2025