കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. രക്ഷിതാവ് ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 20 മുതൽ www.labourwelfarefund.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബർ 31.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-09-2025