തദ്ദേശ തെരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ പൊതുജനങ്ങളിൽ നിന്നും നിർദേശം ക്ഷണിക്കുന്നു. തെരഞ്ഞെടുപ്പുപ്രചാരണ വേളയിലെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് ഒക്ടോബർ 10നുമുമ്പ് cru.sec@kerala.gov.in എന്ന ഇ–-മെയിൽ വിലാസത്തിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ, ജനഹിതം, വികാസ്‌ഭവൻ പിഒ, തിരുവനന്തപുരം എന്ന വിലാസത്തിലും സമർപ്പിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-09-2025

sitelisthead