ഭിന്നശേഷി കോർപ്പറേഷന്റെ 10 വർഷത്തിനു മുകളിൽ പഴക്കമുള്ള ഫയലുകളിൽ പ്രധാനപ്പെട്ട ഉത്തരവുകൾ, തീരുമാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഫയലുകളും പ്രധാനപ്പെട്ട രജിസ്റ്ററുകളും ഒഴികെയുള്ളവ മാനുവൽ ഓഫ് ഓഫീസ് പ്രൊസീജറിലെ വ്യവസ്ഥകൾക്കനുസൃതമായി നശിപ്പിക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ പൊതുജനങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ വാർത്ത പ്രസിദ്ധീകരിച്ച് 7 പ്രവർത്തി ദിവസത്തിനുള്ളിൽ കോർപ്പറേഷനെ കത്തു മുഖേനയോ (കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ, പൂജപ്പുര പി.ഒ., തിരുവന്തപുരം – 695012) ഇമെയിൽ (ks_kshpwc@yahoo.com) മുഖേനയോ അറിയിക്കണം. ഫോൺ: 2347768, 9497281896. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-09-2025

sitelisthead