ജൈവവൈവിധ്യ ബോര്‍ഡ്, പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ sbc2025.kkd@gmail.com. എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. അവസാന തീയതി സെപ്റ്റംബര്‍ 23.
പെന്‍സില്‍ ഡ്രോയിങ്, പെയിന്റിങ്, ജൈവവൈവിധ്യ പ്രോജക്ട്, വീട്ടുവളപ്പിലെ ജൈവവൈവിധ്യം എന്നീ നാല് വിഭാഗങ്ങളിലായി ജൂനിയര്‍, സീനിയര്‍, കോളേജ് തലങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിവരങ്ങള്‍ക്ക് സംസ്ഥാന ജൈവവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്ററുടെ 9656530675 നമ്പറില്‍ ബന്ധപ്പെടുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-09-2025