കേരള മീഡിയ അക്കാദമി ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയോടനുബന്ധിച്ച്  ഹയർസെക്കന്ററി- കോളേജ് വിദ്യാർഥികൾക്കായി  സംസ്ഥാന തലത്തിൽ ക്വിസ്  മത്സരം സംഘടിപ്പിക്കുന്നു.  ഒരു കോളേജിൽ നിന്നും രണ്ടുപേർ അടങ്ങുന്ന എത്ര ടീമുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം. 22 വയസ്സാണ് ഉയർന്ന പ്രായപരിധി. 

സെപ്തംബർ 30ന് രാവിലെ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി ഭവനിൽ  പ്രാഥമിക മത്സരങ്ങളും  ഒക്ടോബർ 1ന്  ടാഗോർ തീയറ്ററിൽ  ഫൈനൽ മത്സരവും നടക്കും. ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ്   നയിക്കുന്ന  മത്സരം ദൂരദർശനിലും ജീവൻ ടിവിയിലും സംപ്രേഷണം ചെയ്യും.  

മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം.  രണ്ടാം സ്ഥാനക്കാർക്ക് 60,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനക്കാർക്ക് 30,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. മത്സരത്തിൽ പങ്കെടുക്കുന്നതിന്  ലിങ്ക് വഴി സെപ്തംബർ 25 വൈകിട്ട് 5 നകം  രജിസ്റ്റർ ചെയ്യണം. വിശദാംശങ്ങൾക്ക്: 0484- 2422275, 0471-2726275, 9633214169.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-09-2025

sitelisthead