നോര്‍ക്ക റൂട്ട്സ് കേരള  വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പിലാക്കിവരുന്ന വനിതാമിത്ര-സംരംഭക വായ്പാ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.  രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസി വനികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും സഹായം ലഭിക്കും.

സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപവരെയുളള വായ്പകള്‍ പദ്ധതിവഴി ലഭിക്കും. കൃത്യമായ വായ്പാതിരിച്ചടവിന് 15 ശതമാനം മൂലധനസബ്‌സിഡിയും നോര്‍ക്ക റൂട്ട്സില്‍ നിന്നും മുന്നു ശതമാനം പലിശ സബ്സിഡിയും പുറമേ വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന പലിശ സബ്സിഡിയും ലഭിക്കും.  www.kswdc.org   വഴി അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-05-2025

sitelisthead